ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഉടൻ തുറക്കും; ഇനി 24 മണിക്കൂർ വേണ്ട, 12 മണിക്കൂർ കൊണ്ട് യാത്ര
ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഉടൻ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി .എല്ലാ തടസ്സങ്ങളും നീക്കി പദ്ധതി എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് മികച്ച രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. ചെറിയ പോരായ്മകൾ പോലും ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ പരിഹരിക്കുന്നുണ്ട്', അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എട്ട് വരി പാതയുള്ള ഈ എക്സ്പ്രസ് വേ ഡൽഹിക്കും മുംബൈക്കുമിടയിലുള്ള യാത്രാ സമയം 12 മണിക്കൂറായി കുറയ്ക്കും. ഡ്രൈവർമാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാൻ കർശനമായ ഗുണനിലവാര പരിശോധനകൾ നടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 'ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ" ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാൻ ഉപയോഗിക്കും, കൂടാതെ ഹൈവേയുടെ ഇരുവശത്തും മരങ്ങൾ നട്ട് ഹരിത കവചം ഒരുക്കും. ഭാവിയിൽ ഇലക്ട്രിക് ട്രക്കുകളും ബസുകളും ഈ റോഡിലൂടെ ഓടുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഞങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും. ഈ റോഡ് പൂർത്തിയാകുന്നതോടെ കയറ്റുമതിയും ടൂറിസവും വർദ്ധിക്കും. യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നും ഞാൻ വിശ്വസിക്കുന്നു,' ഗഡ്കരി പറഞ്ഞു.

ഭാവിയിൽ ഡൽഹി-മുംബൈ എക്സ്പ്രസ് വേ ഉത്തർപ്രദേശുമായും രാജസ്ഥാനുമായും ബന്ധിപ്പിക്കുമെന്നും അതുവഴി ആളുകൾക്ക് മുംബൈയിലേക്കോ ഡൽഹിയിലേക്കോ കുറഞ്ഞ സമയം കൊണ്ട് നേരിട്ട് യാത്ര ചെയ്യാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ദൈർഘ്യമുള്ള എക്സ്പ്രസ് വേ പദ്ധതികളിലൊന്നായ ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ 2019-ലായിരുന്നു. ഡൽഹിയിലെ ഡിഎൻഡി ഫ്ലൈവേ മുതൽ നവി മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റ് (ജെഎൻപിടി) വരെയാണ ഈ എക്സ്പ്രസ് വേ. ഏകദേശം ഒരു ലക്ഷം കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ എട്ട് വരി പാത (12 വരികളായി വികസിപ്പിക്കാൻ സാധിക്കുന്നത്) ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നുത്. ദേശീയ പാത 48 വഴി നിലവിലുള്ള 1,424 കിലോമീറ്റർ ദൂരം ഏകദേശം 180 കിലോമീറ്ററോളം കുറയ്ക്കുന്ന ഈ പാത യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി കുറയ്ക്കും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ യാത്ര ചെയ്യാനാകും.
2025 നവംബറിലെ കണക്കനുസരിച്ച്, എക്സ്പ്രസ് വേയുടെ 1,150 കിലോമീറ്ററിലധികം നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇതിൽ 756-774 കിലോമീറ്റർ ഭാഗം ഇപ്പോൾ പ്രവർത്തനക്ഷമമാണ്. ഡൽഹി-ജയ്പൂർ പാതയും ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. പ്രധാനമായും ഗുജറാത്തിലും മഹാരാഷ്ട്രയിലുമുള്ള ശേഷിക്കുന്ന പാതകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
പൂർണ്ണമായി പ്രവർത്തനക്ഷമമാകുമ്പോൾ, ഈ എക്സ്പ്രസ് വേ ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക തലസ്ഥാനങ്ങൾക്കിടയിൽ വേഗതയേറിയതും സുരക്ഷിതവുമായ യാത്രാമാർഗ്ഗം ഒരുക്കുക മാത്രമല്ല, പുതിയ വ്യാവസായിക ടൗൺഷിപ്പുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, റിയൽ എസ്റ്റേറ്റ് വികസനം എന്നിവയിലൂടെ വലിയ സാമ്പത്തിക വളർച്ചയ്ക്കും വഴിയൊരുക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications