ദില്ലിയില്‍ മൂന്നാം തരംഗ ഭീതിയില്‍, 24 മണിക്കൂറിനിടെ 15097 കേസുകള്‍, 8 മാസത്തിനിടെ ഉയര്‍ന്ന നിരക്ക്
ദില്ലി: കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പുമായി ദില്ലി. 24 മണിക്കൂറിനിടെ പതിനയ്യായിരം കേസുകള്‍ക്ക് മുകളിലാണ് തലസ്ഥാന നഗരിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 41.5 ശതമാനത്തിന്റെ പ്രതിദിന വര്‍ധനവാണ് കേസുകളില്‍ വന്നിരിക്കുന്നത്. മൊത്തം 15097 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. . എട്ട് മാസത്തിനിടെ ഏറ്റവും ഉ യര്‍ന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പോസിറ്റിവിറ്റി നിരക്ക് പതിനഞ്ച് ശതമാനത്തിന് മുകളില്‍ പോയിരിക്കുകയാണ്. ആറ് മരണങ്ങളും രേഖപ്പെടുത്തി. ദില്ലിയില്‍ മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്നാണ് സൂചന. ഒമൈക്രോണിനെ തുടര്‍ന്നാണ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ഡിസംബര്‍ 28 മുതല്‍ മുപ്പത് മടങ്ങ് വര്‍ധനവാണ് രോഗികളുടെ കാര്യത്തില്‍ ദില്ലിയില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രിയിലേക്ക് എത്തുന്ന കേസുകളിലും വ്യാപക വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. ഗുരുതരമായ കേസുകള്‍ വര്‍ധിക്കുമോ എന്ന ഭയവും ദില്ലിയിലുണ്ട്. നിലവില്‍ 1091 കൊവിഡ് കേസുകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിത്യേന ഇരട്ടിയായിട്ടാണ് കൊവിഡ് കേസുകള്‍ ദില്ലിയില്‍ വര്‍ധിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരുടെയും അവധി മുഴുവന്‍ റദ്ദാക്കിയിരിക്കുകയാണ് ദില്ലി. സര്‍ക്കാര്‍. പരമാവധി ആളുകള്‍ ഇല്ലെങ്കില്‍ ഒമൈക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നു. ദില്ലിയില്‍ ഇപ്പോഴുള്ള അഞ്ചാം തരംഗമാണെന്ന് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമുള്ളവരാണ്. ഇവര്‍ക്ക് ഓക്‌സിജന്‍ സേവനം ആവശ്യമില്ലാത്തവരാണ്. അതേസമയം ദില്ലിയില്‍ ലോക്ഡൗണ്‍ എന്തായാലും പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. രാജ്യത്തെ പതിനഞ്ച് നഗരങ്ങളില്‍ ആശങ്കപ്പെടുത്തുന്ന വിധ കൊവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. മുംബൈ, കൊല്‍ക്കത്ത, താനെ, മുംബൈ സബര്‍ബന്‍, ബെംഗളൂരു അര്‍ബന്‍, പൂനെ, ചെന്നൈ, നോര്‍ത്ത് 24 പര്‍ഗാനാസ്, ഗുരുഗ്രാം, അഹമ്മദാബാദ്, തിരുവനന്തപുരം, ഹൗറ, എറണാകുളം, റാഞ്ചി, റായ്ഗഡ്, എന്നീ നഗരങ്ങളാണ് ആശങ്കപ്പെടുത്തുന്നവയില്‍ ഉള്ളത്.
ഡിസംബര്‍ നാലിനും ജനുവരി നാലിനും ഇടയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് പോസിറ്റിവിറ്റി നിരക്ക് ഇവിടങ്ങളില്‍ ഉയര്‍ന്നത്. ഒമൈക്രോണ്‍ വ്യാപനമാണ് ഇ തിന് കാരണം. മുംബൈയില്‍ 0.67 ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് 17.2 ശതമാനമായിട്ടാണ് കുതിച്ചത്. കൊല്‍ക്കത്തയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 5.9 ശതമാനം ടിപിആര്‍ 44.5 ശതമാനമായും വര്‍ധിച്ചു. താനെയില്‍ 12.6 ശതമാനമായിട്ടാണ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചത്. മുംബൈ സബര്‍ബനില്‍ 18.4 ശതമാനമായും ബെംഗളൂരു അര്‍ബനില്‍ 3.17 ശതമാനമായും പോസിറ്റിവിറ്റി നരക്ക് വര്‍ധിച്ചു. എറണാകുളത്തും തിരുവന്തപുരത്തും പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ട്. എന്നാല്‍ രണ്ടും അഞ്ച് ശതമാനത്തിന് മുകളില്‍ തന്നെയാണ്.












Click it and Unblock the Notifications