Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി നിയമസഭസയിലേക്ക് എട്ട് വനിതകള്‍; മുഴുവന്‍ പേരും ആംആദ്മിയില്‍ നിന്ന്

ദില്ലി: ദില്ലി തിരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോള്‍ 70 അംഗ നിയമസഭയിലേക്ക് വിജയിച്ചു കയറിയത് എട്ട് വനിതകള്‍. ആംആദ്മി പാര്‍ട്ടിയില്‍ നിന്നുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ വനിതാ എംഎല്‍എമാരും. ആകെ 79 വനിതാ സ്ഥാനാര്‍ത്ഥികളായിരുന്നു ജനവിധി തേടിയത്. 9 വനിതകളെയായിരുന്നു തിരഞ്ഞെടുപ്പില്‍ ആംആദ്മി സ്ഥാനാര്‍ത്ഥികളാക്കിയത്. ഇതില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും വിജയിച്ചു കയറി.

അദിഷി, രാഖി ബിര്‍ള, ഭാവന കൗര്‍, പ്രമീള ടൊകാസ്, എ ധന്‍വതി ചണ്ഡേല, ബന്ദന കുമാരി, പ്രീതി തോമര്‍, രാജ് കുമാര്‍ ധില്ലണ്‍ എന്നിവരാണ് ഏഴാമത് ദില്ലി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതകള്‍. ശ്രദ്ധേയമായ മത്സരം നടന്ന കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് 11,393 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അദിഷി മര്‍ലീന തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്‍റെ ശിവാനി ചോപ്ര, ബിജെപിയുടെ ധരംഭീര്‍ സിങ് എന്നിവരായിരുന്നു പ്രധാന എതിരാളികള്‍.

delhiaap

ബിജെപിയുടെ അനില്‍ കുമാര്‍ ഷര്‍മയെ 10000 വോട്ടിന് മറികടന്നാണ് ആര്‍ കെ പുരം മണ്ഡലത്തില്‍ നിന്നും പ്രമീള ടൊകാസ് തിരഞ്ഞെടുക്കപ്പെട്ടത്. മംഗോള്‍ പുരിയില്‍ നിന്നാണ് രാഖി ബിര്‍ള തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി കരം സിങ്ങിനെതിരെ 301116 വോട്ടിനാണ് രാഖി ബിര്‍ളയുടെ വിജയം. ഭാവനാ കൗറിന്‍റേയും ഭൂരിപക്ഷം മുപ്പതിനായിരം (32765) കടന്നിട്ടുണ്ട്.

രാജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്നുമാണ് ധന്‍വതി ചണ്ഡേല തിരഞ്ഞെടുക്കപ്പെട്ടത്. ഭൂരിപക്ഷം 22972. ശക്തമായ മത്സരം നടന്ന ഷാലിബാഗ് മാര്‍ മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ രേഖ ഗുപ്തയെ 3000 വോട്ടിനാണ് ബന്ദന കുമാരി പരാജയപ്പെടുത്തിയത്. തിലക് നഗറില്‍ നിന്ന് പ്രീതി തോമറും ഹരി നഗറില്‍ നിന്ന് രാജ് കുമാറി ധില്ലണും തിരഞ്ഞെടുക്കപ്പെട്ടു. ആംആദ്മിയും ബിജെപിയും കോണ്‍ഗ്രസും 24 വീതം സ്ഥാനാര്‍ത്ഥികളെയാണ് ദില്ലി തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+