ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്‌സഭയില്‍ പാസായി; സഭയില്‍ നിന്ന് ഇറങ്ങി പോയി പ്രതിപക്ഷം
ന്യൂഡല്‍ഹി: നിര്‍ണായകമായ ഡല്‍ഹി സര്‍വീസസ് ബില്‍ ലോക്‌സഭ പാസാക്കി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളിലെ അധികാരം കേന്ദ്രത്തില്‍ മാത്രം നിക്ഷിപ്തമാക്കുന്ന ബില്ലാണ് പാസാക്കിയത്. അതേസമയം ബില്‍ പാസായതിന് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. ഇന്ന് മുഴുവന്‍ വലിയ വാഗ്വാദങ്ങളാണ് സഭയില്‍ ഭരണപക്ഷവും-പ്രതിപക്ഷവും തമ്മിലുണ്ടായത്.
അതേസമയം ആഭ്യന്തര മന്ത്രി അമിത് ശക്തമായി ബില്ലിനെ അനുകൂലിച്ചു. സുപ്രീം കോടതി വിധി മറികടക്കാന്‍ കൂടിയാണ് കേന്ദ്രം ഈ ബില്‍ സഭയില്‍ കൊണ്ടുവന്നത്. ഡല്‍ഹിയിലെ നിയമനങ്ങള്‍ അടക്കം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് തീരുമാനിക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി. തലസ്ഥാന നഗരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ലമെന്റിന് നിയമനിര്‍മാണം നടത്താമെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞതാണ്.ഭരണഘടനയില്‍ തന്നെ പ്രത്യേക നിയമങ്ങള്‍ ഡല്‍ഹിക്കായി ഉണ്ടാക്കാമെന്ന് പറയുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങളെ അടിമകളാക്കാനാണ് ഈ ബില്‍ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അമിത് ഷാ ഷാ ഇന്ന് ലോക്‌സഭയില്‍ സംസാരിക്കുന്നത് കണ്ടു. അത് ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങളെ തട്ടിയെടുക്കുന്നതാണ്. ആ ബില്ലിനെ പിന്തുണയ്ക്കാനുള്ള ഒരു കാരണവും അവര്‍ക്കില്ല. കേന്ദ്രത്തിനും അറിയാം അവര്‍ ചെയ്യുന്നത് തെറ്റാണെന്ന്. ഡല്‍ഹിക്കാരെ ദുര്‍ബലരാക്കുന്നതാണിത്. ഇന്ത്യ ഒരിക്കലും അത് അനുവദിക്കില്ലെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications