ദില്ലി സാധാരണ നിലയിലേക്ക്, സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറക്കും
ദില്ലി: കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രതയെ മറികടന്ന് ദില്ലി സാധാരണ നിലയിലേക്ക്. സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഘട്ടം ഘട്ടമായി ഓരോന്ന് തുറക്കാനാണ് പ്ലാന്‍. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് തുടങ്ങും. കോച്ചിംഗ് സെന്ററുകളും ആ ദിവസം തന്നെ തുറക്കുമെന്ന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദില്ലി ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാര്‍ പ്രതിനിധികളും ഇക്കാര്യത്തെ കുറിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ തീര്‍ത്തും കുറഞ്ഞ് വ്യാപാര മേഖല അടക്കം പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.
പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ദില്ലിയിലെ സാഹചര്യം സുരക്ഷിതമാണെന്ന് വിലയിരുത്തലുണ്ട്. ഇതേ തുടര്‍ന്നാണ് റിസ്‌കില്ലെന്ന് വ്യക്തമായത്. തുടര്‍ന്നാണ് സ്‌കൂളുകളും കോളേജുകളും തുറക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏറ്റവും പ്രതിസന്ധി നേരിട്ട സംസ്ഥാനമായിരുന്നു ദില്ലി. അവിടെ നിന്നാണ് കേസുകള്‍ കുറഞ്ഞ അവസ്ഥയിലേക്ക് എത്തിയത്. അതേസമയം ക്ലാസുകളെല്ലാം തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് വരാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ നേരിട്ട് വരാതിരിക്കുകയും ചെയ്യാം. ഹാജര്‍ നിര്‍ബന്ധമുള്ള കാര്യമില്ല. രണ്ട് തരത്തില്‍ അവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം. ഒന്ന് ഓണ്‍ലൈന്‍ വഴി, അതല്ലെങ്കില്‍ നേരിട്ട് ക്ലാസുകളില്‍ ഹാജരാവുകയും ചെയ്യാം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ദില്ലിയില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലാണ് നടക്കുന്നത്. ആരെയും സ്‌കൂളുകളില്‍ നേരിട്ട് വരാന്‍ നിര്‍ബന്ധിക്കില്ല. കുട്ടികള്‍ക്ക് ഏത് മാര്‍ഗമാണ് സുരക്ഷിതമെന്ന് തോന്നുന്നത് അത് തിരഞ്ഞെടുക്കാം. നേരിട്ട് ക്ലാസുകളില്‍ എത്തുന്നതിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമായ കാര്യമാണെന്ന് ദില്ലി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. നേരത്തെ ഡിഡിഎംഎ യോഗത്തില്‍ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കണമെന്ന നിര്‍ദേശമാണ് വന്നത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസ നേടാനുള്ള അവസരം ഇനിയും നഷ്ടപ്പെടരുതെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ എല്ലായിടത്തും സ്‌കൂളുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.
Recommended Video
എല്ലാ സംസ്ഥാനങ്ങളിലും പ്രധാനമായും ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിരവധി പേര്‍ രാജ്യത്തുണ്ട്. ദില്ലിയിലും അത്തരം വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ക്കൊന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സൗകര്യമില്ലായിരുന്നു. നേരത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദില്ലിയില്‍ സജീവമായിരുന്നു. ബിസിനസ് സ്ഥാപനങ്ങളും കടകളും അടക്കം തുറന്നിരുന്നു. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കണമെന്നായിരുന്നു ആവശ്യം. ഇത് ദില്ലി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ക്ലാസുകളില്‍ ഇരുന്ന് പഠിക്കുന്നതിന് ബദലല്ല ഓണ്‍ലൈന്‍ പഠനമെന്നും സിസോദിയ പറഞ്ഞു. ഇതിനിടെ ദില്ലി സര്‍ക്കാര്‍ നടന്‍ സോനു സൂദിനെ ദേശ് കി മെന്‍ഡര്‍ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. മൂന്ന് ലക്ഷം യുവ പ്രൊഫഷണലുകള്‍ക്കും പത്ത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഗൈഡന്‍സ് നല്‍കുന്ന പദ്ധതിയാണിത്.












Click it and Unblock the Notifications