വിമാന സര്‍വീസ് നിരോധനം വീണ്ടും നീട്ടി; ആശങ്ക ഒഴിയാതെ ഇന്ത്യക്കാരുടെ ആകാശ യാത്ര
ദില്ലി: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഇനിയും വൈകും. വിമാന യാത്രാ നിരോധനം ജൂണ്‍ 30 വരെ നീട്ടി സിവില്‍ വ്യോമയാന ഡയറക്ട്രേറ്റ് ഉത്തരവിട്ടു. നേരത്തെ മെയ് 31 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിരോധനം ജൂണ്‍ 30 വരെ തുടരുമെന്ന് ഡിജിസിഎ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ചില റൂട്ടുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ആ ഇളവ് അടുത്ത മാസവും തുടരും.
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

രാജ്യത്ത് ഒരു വര്‍ഷത്തിലധികമായി വ്യോമ യാത്ര നിരോധനം നിലനില്‍ക്കുകയാണ്. കൊറോണ രോഗ വ്യാപനം ആദ്യം റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിമാന യാത്ര നിരോധിച്ചത്. പിന്നീട് ഘട്ടങ്ങളായി ഇത് നീട്ടുകയായിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് മിഷന്‍ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ഈ പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിമാന കമ്പനികള്‍ പല രാജ്യങ്ങളിലേക്കും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.
കൂടാതെ എയര്‍ ബബിള്‍ കരാര്‍ പ്രകാരവും സര്‍വീസ് തുടരുകയാണ്. ഏതെങ്കിലും രാജ്യവുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചാല്‍ ഇരുരാജ്യങ്ങളുടെയും വിമാന കമ്പനികള്‍ പരസ്പരം സര്‍വീസ് നടത്താന്‍ സാധിക്കും. ഇന്ത്യക്കാര്‍ കൂടുതലുള്ള ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. കൊറോണ രോഗ വ്യാപനം കുറഞ്ഞാല്‍ ജൂണ്‍ 30ന് നിരോധനം നീക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അങ്ങനെ ഒരു പ്രതീക്ഷ അധികൃതര്‍ നല്‍കുന്നില്ല.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications