ധനുഷിന് ആശ്വാസം, മകനാണെന്ന് അവകാശപ്പെട്ട് എത്തിയ ദമ്പതികളുടെ ഹര്‍ജി കോടതി തള്ളി !!

  • By: മരിയ
Subscribe to Oneindia Malayalam

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് തള്ളിയത്. മധുര സ്വദേശികളായ കരിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നത്.

മകനാണെന്ന്

പതിനാറാം വയസ്സില്‍ നാടുവിട്ട് പോയ തങ്ങളുടെ മകന്‍ കാളികേശവനാണ് ധനുഷ് എന്നായിരുന്നു ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഇതിനായി മകന്റെ ഫോട്ടോകളും സര്‍ട്ടിഫിക്കറ്റുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

സിനിമാ മോഹം

സിനിമയില്‍ അഭിനയിയ്ക്കണമെന്ന് ആഗ്രവുമായി കതിരേശന്‍ ചെന്നൈയിലേക്ക് പോവുകയായിരു്‌നനെന്നും ദമ്പതികള്‍ വാദിച്ചു. മകന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന പാടുകള്‍ എല്ലാം ധനുഷിന്റെ ശരീരത്തില്‍ ഉണ്ടെന്നും ഇവ്ര# പറഞ്ഞിരുന്നു.

തെളിയിക്കാനായില്ല

ധനുഷിന്റേതെന്ന പേരില്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റിലെ ശാരീരിക അടയാളങ്ങള്‍ തെളിയിക്കാനായില്ല. ഇവയെല്ലാം കോസ്മറ്റിക് സര്‍ജറിയിലൂടെ നീക്കം ചെയ്തതാണെന്ന് കതിരേശന്റെ വക്കീല്‍ വാദിച്ചെങ്കിലും കോടതി തള്ളി.

ഡിഎന്‍എ ടെസ്റ്റ്

ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ധനുഷ് ഇതിന് തയ്യാറായില്ല. തന്റെ സ്വകാര്യതയെ ബാധിയ്ക്കുന്ന കാര്യങ്ങളാണ് ഇതെന്നാണ് ധനുഷ് കോടതിയെ ബോധിപ്പിച്ചത്.

കസ്തൂരി രാജയുടെ മകന്‍

പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കസ്തൂരി രാജയുടെ മകനാണെന്ന് താനെന്ന് ധനുഷ് കോടതിയെ ബോധിപ്പിച്ചു. വെങ്കിടേഷ് പ്രഭു എന്നാണ് യഥാര്‍ത്ഥ പേര്. ചെന്നൈയിലെ ആശുപത്രിയിലാണ് ജനിച്ചത്. ഇതിന് തെളിവായ രേഖകളും ഹാജരാക്കി.

പണത്തിനായി

ഉന്നത നിലയില്‍ കഴിയുന്ന മകന്‍ തങ്ങള്‍ക്ക് ചെലവിനായി 65,000 രൂപ നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ പണത്തിനായി കെട്ടിച്ചമച്ച കേസ് ആയിരുന്നു ഇതെന്നായിരുന്നു ധനുഷിന്റെ വാദം.

English summary
The doctors could not find any identification marks mentioned in the certificate.
Please Wait while comments are loading...