Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്കിസ്ഥാന് 5000 കോടി നല്‍കുമെന്ന് പറഞ്ഞതായി വാര്‍ത്ത! സത്യം ഇതാണ്

വ്യാജ വാര്‍ത്തകള്‍ ബിജെപിയുടെ ഐടി സെല്‍വഴി പ്രചരിപ്പിക്കുന്നതും അത് കൈയ്യോടെ പിടിക്കപ്പെടുന്നതും ആദ്യത്തെ സംഭവമൊന്നുമല്ല. എത്രയൊക്കെ പിടിക്കപ്പെട്ടാലും തെളിവ് സഹിതം പൊളിച്ചടുക്കിയാലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കണം എന്ന് തന്നെയാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ നിര്‍ദ്ദേശം നല്‍കിയത്. അതുകൊണ്ട് തന്നെ പ്രസ്ഥാനങ്ങളേയും നേതാക്കളേയുമെല്ലാം ഉള്‍പ്പെടുത്തി ബിജെപി ഐടി സെല്‍ തങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

ഇപ്പോള്‍ വ്യാജ വാര്‍ത്തയ്ക്ക് ഇരയായിരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തിയുള്ള വാര്‍ത്തയാണ് ബിജെപി അനുകൂല സോഷ്യവ്‍ മീഡിയ പേജുകളില്‍ അടക്കം പ്രചരിക്കുന്നത്.അതേസമയം തെളിവുകള്‍ സഹിതം ഇത് പൊളിച്ചടുക്കിയിട്ടുമുണ്ട്.

 രാഹുലിനെതിരെ

രാഹുലിനെതിരെ

അഞ്ച് സംസ്ഥാനങ്ങലിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായാണ് കണക്കാക്കുന്നത്. വിജയ സാധ്യത തുലാസിലായിരിക്കുന്ന സാഹചര്യത്തില്‍ മതവും വര്‍ഗീയതയും നിറച്ചുള്ള പ്രചാരണങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ചുള്ള പ്രചാരണങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്.

 പാക്കിസ്ഥാന് 5000 കോടി

പാക്കിസ്ഥാന് 5000 കോടി

അത്തരത്തില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയുള്ള ഒരു വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താന്‍ അധികാരത്തില്‍ വന്നാല്‍ പാക്കിസ്ഥാന് 5000 കോടി രൂപ പലിശ രഹിത വായ്പ നല്‍കുമെന്ന് രാഹുല്‍ പറഞ്ഞതായുള്ള എബിപി ന്യൂസിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 ഏഴായിരത്തോളം ഷെയര്‍

ഏഴായിരത്തോളം ഷെയര്‍

'മിഷന്‍ മോഡി മേം ആപ്നേ 100 മിത്രോം കോ ജോഡോ' എന്ന ഗ്രൂപ്പില്‍ നവംബര്‍ എട്ടിനാണ് ഈ സ്ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഏകദേശം അഞ്ച് ലക്ഷം ഫോളോവേഴ്സ് ആണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. പോസ്റ്റ് ഷെയര്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ7000ത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.

 എബിപി ന്യൂസ്

എബിപി ന്യൂസ്

അതേസമയം സ്ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്ന് എബിപി ന്യൂസ് അധികൃതര്‍ പറഞ്ഞതായി ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എബിപി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് ചാനല്‍ തന്നെ പിന്നീട് തെളിവുകളുമായി രംഗത്തെത്തിയിരുന്നു.

 സ്ക്രീന്‍ ഷോട്ട് സഹിതം

സ്ക്രീന്‍ ഷോട്ട് സഹിതം

നേരത്തേ ദില്ലിയില്‍ നടന്ന കര്‍ഷക സമരത്തിനിടയില്‍ ബിജെപി വക്താവ് സമ്പിദ് പാത്ര പറഞ്ഞെന്ന പേരില്‍ ചില വ്യാജ പ്രസ്താവനകളും എബിപി ന്യൂസിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം പ്രചരിച്ചിരുന്നു. അതേസമയം സംഭവം വ്യാജമാണെന്ന് വ്യക്തമാക്കി പിന്നീട് സമ്പിദ് തന്നെ രംഗത്തെത്തിയിരുന്നു.

 അഭിപ്രായ സര്‍വ്വേകള്‍

അഭിപ്രായ സര്‍വ്വേകള്‍

എബിപി ന്യൂസിന്‍റെ പേരില്‍ മാത്രമല്ല, തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തവത്തില്‍ ചില വ്യാജ അഭിപ്രായ സര്‍വ്വേകളും പ്രചരിക്കുന്നുണ്ട്. ബിജെപിക്ക് അനുകൂലമായ രീതിയിലാണ് സര്‍വ്വേകള്‍ പ്രചരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത്തരം പ്രചരണങ്ങളെ തെളിവ് സഹിതം പൊളിച്ചടുക്കിയിരുന്നു.

 ബിബിസി സര്‍വ്വേ

ബിബിസി സര്‍വ്വേ

നേരത്തേ രാജസ്ഥാനില്‍ ബിജെപി ജയിക്കുമെന്ന രീതിയില്‍ ബിബിസി സര്‍വ്വേ പ്രവചിക്കുന്നതായി വ്യാജ വാര്‍ത്തകള്‍ പ്രരിച്ചിരുന്നു.
ജൂണ്‍ മുതല്‍ നവംബര്‍ വരെ ബിബിസി നടത്തിയ സര്‍വ്വേകള്‍ എന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്.

 ബിജെപിക്ക് മുന്‍തൂക്കം

ബിജെപിക്ക് മുന്‍തൂക്കം

ജൂണില്‍ കോണ്‍ഗ്രസിന് 160 സീറ്റുകള്‍ സര്‍വ്വേയില്‍ പ്രവചിക്കുന്നുണ്ടെന്നും അതേസമയം തെരഞ്ഞെടുപ്പിനോടടുത്തപ്പോള്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേയില്‍ പ്രവചിക്കുന്നതായാണ് പ്രചരണം.

 സര്‍വ്വേ തള്ളി ബിബിസി

സര്‍വ്വേ തള്ളി ബിബിസി

സര്‍വ്വേ പ്രകാരം 135 സീറ്റുകള്‍ ബിജെപി നേടുമെന്നും സര്‍വ്വേയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍വ്വേ പ്രചരണങ്ങളെ തള്ളി ബിബിസി വക്താവ് രംഗത്തെത്തിയിരുന്നു.ഇതുവരെ ബിബിസി ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രീപോള്‍ സര്‍വ്വേകള്‍ നടത്താറില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബിബിസി വക്താവ് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+