രാജീവ് ഗാന്ധിക്കെതിരെ സൈനിക അട്ടിമറി, വാര്‍ത്ത സത്യമോ?
ദില്ലി: ഇന്ത്യന്‍ സൈന്യത്തിന് രാജീവ് ഗാന്ധി സര്‍ക്കാരിനോട് എന്തായിരുന്നു ശത്രുത. 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സൈന്യം ശ്രമിച്ചിരുന്നുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത സത്യമാണോ..? മുന്‍ സൈനിക തലവന്‍ പി.എന്‍ ഹൂണിന്റെ വിവാദ വെളിപ്പെടുത്തല്‍ വന്നതോടെ ചര്‍ച്ചകള്‍ മുറുകുകയാണ്. ഇതുവരെ പറയാത്ത രഹസ്യങ്ങളുടെ കെട്ട് ഇപ്പോള്‍ അഴിച്ചുവിട്ടിരിക്കുകയാണ്.
സൈനിക മേധാവിയായിരുന്ന ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി,എസ്.എഫ്.റോഡ്രിഗസ്, ആര്‍മി വൈസ് ചീഫ് തുടങ്ങിയവരാണ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതെന്നാണ് പി.എന്‍ ഹൂണ്‍ വ്യക്തമാക്കിയിരിക്കുന്നത്. 'ഇതുവരെ പറയാത്ത രഹസ്യങ്ങള്‍'(the untold truth) എന്ന തന്റെ പുസ്തകത്തിലാണ് ഹൂണ്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

സൈന്യവും രാജീവ് ഗാന്ധിയും തമ്മില്‍
രാജീവ് ഗാന്ധിയുടെ ഭരണ കാലത്ത് ഇന്ത്യന്‍ സൈന്യം സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ചിരുന്നതായാണ് വെളിപ്പെടുത്തല്‍. മുന്‍ സൈനിക മേധാവി പി.എന്‍.ഹൂണ്‍ തന്റെ ആത്മകഥയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഭരണം പിടിച്ചെടുക്കാന്‍!
സര്‍ക്കാരിന്റെ ഭരണം പിടിച്ചെടുക്കാന്‍ ചില രാഷ്ട്രീയ നേതാക്കളായിരുന്നു ഇതിനു പിന്നില്‍ എന്നാണ് പറയപ്പെടുന്നത്. രാജീവിന് ഒട്ടേറെ രാഷ്ട്രീയ എതിരാളികള്‍ ഉണ്ടായിരുന്നത്രേ.

അഴിമതി ആരോപണവും
മുന്‍ രാഷ്ട്രപതി ഗിയാനി സെയ്ല്‍ സിങ് രാജീവിനെതിരെ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു. രാജീവ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നാണ് സെയ്ല്‍ സിങ് പറഞ്ഞത്.

എന്നിട്ടും രാഷ്ട്രപതി കൈകെട്ടിയിരുന്നോ?
രാജീവിനെതിരെയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് രാഷ്ട്രപതി ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്ന ചോദ്യവും ബാക്കിയാണ്. സര്‍ക്കാരിനെ അട്ടിമറിച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ടാണത്രേ സിങ് മിണ്ടാതിരുന്നതെന്നും ഹൂണ്‍ പറയുന്നു.

ക്വെത്‌റോച്ചിയെ രക്ഷിച്ച രാജീവ്
ഭോപ്പാല്‍ ദുരന്ത കേസില്‍ വാറന്‍ ആന്‍ഡേഴ്‌സണെയും ക്വെത്‌റോച്ചിയെയും രാജീവ് രക്ഷിച്ചെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ ഇനിയെന്തൊക്കെ അഴിമതി കഥകള്‍ രാജീവ് കുടുംബത്തില്‍ നിന്നും പുറത്തു വരാനുണ്ടെന്നത് കണ്ടറിയാം.

സോണിയയ്ക്ക് തിരിച്ചടിയാകുമോ?
രാജീവിന്റെ അഴിമതി കഥകളുടെ ചുരുളുകളോരോന്നായി അഴിയുമ്പോള്‍ രാഹുലിന്റെയും സോണിയയുടെയും രാഷ്ട്രീയ ഭാവിക്ക് കോട്ടം സംഭവിക്കുമോ..? സോണിയയ്ക്കും രാഹുലിനും ഇതിനെക്കുറിച്ച് എന്തു പറയാന്‍ കാണും.












Click it and Unblock the Notifications