കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ ഡല്‍ഹിയില്‍ വേറിട്ട നീക്കം; ഗുരുതരമായ ആരോപണം, സുപ്രീംകോടതി ഇടപെട്ടേക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഇനിയും നീളാന്‍ സാധ്യത. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത്. വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്ന ദിലീപിന്റെ ആവശ്യം നിലനില്‍ക്കെയാണിത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. ബലാല്‍സംഗ കേസില്‍ വിചാരണ ആറ് മാസത്തിനകം തീര്‍ക്കണമെന്നാണ് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ഹര്‍ജികളും ഉപഹര്‍ജികളും തുടരന്വേഷണവുമെല്ലാം കാരണം നടി ആക്രമിക്കപ്പെട്ട കേസ് നടപടികള്‍ നീണ്ടുപോകുകയായിരുന്നു. ഇതിനിടെ വിചാരണ കോടതി ജഡ്ജിക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയുള്ള കത്ത് നിര്‍ണായകമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഹജ്ജ് മക്കയില്‍ അല്ലേ...? നരേന്ദ്ര മോദി വിളിച്ചത് യുഎഇ ഷെയ്ഖിനെ!! അബ്ദുല്ലക്കുട്ടിക്ക് ട്രോള്‍ പൂരംഹജ്ജ് മക്കയില്‍ അല്ലേ...? നരേന്ദ്ര മോദി വിളിച്ചത് യുഎഇ ഷെയ്ഖിനെ!! അബ്ദുല്ലക്കുട്ടിക്ക് ട്രോള്‍ പൂരം

1

2017 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. നടിയുടെ സ്വകാര്യത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ രഹസ്യവിചാരണയാണ് നടക്കുന്നത്. നടിയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് വനിതാ ജഡ്ജിയെ അനുവദിച്ചത്. ഹണി എം വര്‍ഗീസ് ആണ് വിചാരണ കോടതി ജഡ്ജി. എന്നാല്‍ അടുത്ത കാലത്തായി ജഡ്ജിക്കെതിരെ ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

2

വിചാരണ കോടതിയുടെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചിരുന്നു. രണ്ട് പ്രോസിക്യൂട്ടര്‍മാരാണ് രാജിവച്ചത്. പല ആവശ്യങ്ങളും കോടതി അംഗീകരിക്കുന്നില്ല എന്ന ഗുതുരരമായ ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിച്ചിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി ചീപ് ജസ്റ്റിസിന് അയച്ചിരിക്കുന്ന കത്തിലും സമാനമായ കാര്യങ്ങള്‍ ചൂണ്ടിക്കാന്നു. വിചാരണയുടെ ഇതുവരെയുള്ള കാര്യങ്ങളും സൂചിപ്പിക്കുന്നു.

3

ജനനീതി എന്ന സംഘടനയാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് കത്തയച്ചിരിക്കുന്നത്. സംഘടനയുടെ ചെയര്‍മാന്‍ എന്‍ പത്മനാഭനും സെക്രട്ടറിയും ആവശ്യപ്പെടുന്നത് രണ്ടു കാര്യങ്ങളാണ്. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണം. അല്ലെങ്കില്‍ വിചാരണ മറ്റു കോടതിയിലേക്ക് മാറ്റണം. സുപ്രീംകോടതി എടുക്കുന്ന തീരുമാനം കേസിന്റെ മുന്നോട്ടുള്ള പോക്കിന് സുപ്രധാനമായിരിക്കും.

4

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെയുള്ള നടപടിക്രമങ്ങളില്‍ ജനനീതി എന്ന സംഘടനയ്ക്ക് ചില സംശയങ്ങളുണ്ട്. ഇക്കാര്യങ്ങള്‍ കത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൂടാതെ വിചാരണയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും സൂചിപ്പിക്കുന്നു. ഈ കത്ത് ട്രാന്‍സ്ഫര്‍ പരാതിയായി കണക്കാക്കി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

കണ്‍മണിക്കൊപ്പം പുണ്യകേന്ദ്രത്തില്‍; നയന്‍താരയുടെ പുതിയ ചിത്രവുമായി വിഘ്‌നേഷ് ശിവന്‍

5

ഹണി എം വര്‍ഗീസിന്റെ പല ഇടപെടലുകളും സംശയത്തിന് ഇടയാക്കുന്നതാണ്. ഇക്കാര്യങ്ങള്‍ വിശദമായ അന്വേഷണം നടത്താന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ നേരത്തെ മറ്റൊരു കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ലഭിച്ചിരുന്നു. അന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറുകയാണ് ചെയ്തിരുന്നത്. അതേ നീക്കം തന്നെയാകും സുപ്രീംകോടതി ഈ കത്തിലും സ്വീകരിക്കാന്‍ സാധ്യത.

6

പ്രമുഖ വ്യക്തികളും അഭിഭാഷകരുമെല്ലാം ഉള്‍പ്പെടുന്ന സംഘടനയാണ് ജനനീതി. സംഘടനയുടെ ഉപദേശക സമിതിയില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മഥന്‍ ബി ലോക്കൂറും ഉള്‍പ്പെടും. കത്തില്‍ ഇക്കാര്യങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗൗരവത്തിലെടുക്കാനാണ് സാധ്യത. കോടതി മാറ്റുന്ന സാഹചര്യമുണ്ടായാല്‍ വിചാരണ ഇനിയും വൈകിയേക്കും.

7

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഏകദേശം അന്തിമഘട്ടത്തിലേക്ക് കടന്നിരുന്നു. 200ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. അതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തുടര്‍ന്ന് തുടരന്വേഷണം നടത്തേണ്ടി വന്നു. അന്വേഷണത്തിന് ഈ മാസം 30 വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചിട്ടുള്ളത്. ഇനി സമയം അനുവദിക്കില്ല എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രകാശ് രാജും ഷബ്‌ന ആസ്മിയും കൊച്ചിയിലെത്തും | Oneindia Malayalam

English summary
Dileep Actress Case: Social Activists Sent Letter to Supreme Court Chief Justice For Change Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X