കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിക്കൊപ്പം വിദേശ യാത്ര നടത്തുന്നതാരൊക്കെ? വിവരാവകാശം കൊടുത്താൽ ഇനി അറിയാം...

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യസുരക്ഷയെ ബാധിക്കുമെന്ന കാരണം പറഞ്ഞ് വിദേശയാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പോകുന്നവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിടില്ലെന്ന പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വാദത്തെ തള്ളി വിവരാവകാശ കമ്മീഷൻ. പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരാവകാശ കമ്മീഷൻ നിർദേശം നൽകി.

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുറാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് തല്‍കാലം കമ്മീഷന്‍ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷയെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തു വിടുന്നത് ഒഴിവാക്കിയിരിക്കുന്നത്.

Narendra Modi

വിവരാവകാശ പ്രവര്‍ത്തകരായ നീരജ് ശര്‍മ്മ, അയൂബ് അലി എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് കമ്മീഷന്റെ ഇടപെടലുണ്ടായിരിക്കുന്നത്. മുമ്പ് ഇവര്‍ സമീപിച്ചപ്പോള്‍ ആര്‍ടിഐ ആക്ട് 8(1)a പ്രകാരം വിവരങ്ങള്‍ നല്‍കുന്നത് വിലക്കിയിരുന്നു. തുടർന്ന് വിലക്കിനെതിരെ വിവരാവകാശ കമ്മീ,നെ സമീപിക്കുകയായിരുന്നു. വിദേശയാത്രകളില്‍ ഒപ്പമുണ്ടായിരുന്ന സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നിര്‍ബന്ധമായും പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷന്റെ നിർദേശം.

English summary
The names of delegation members accompanying Prime Minister Narendra Modi on his foreign visits should be disclosed, Chief Information Commissioner R K Mathur has directed the PMO. Mathur rejected the objection by the PMO in disclosing the information on grounds of "national security".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X