ഡി.കെ. രവിയ്ക്ക് വളര്‍ത്തുനായയുടെ അന്തിമോപചാരം
ബെംഗളൂരു: ഡി.കെ. രവിയ്ക്ക് വളര്‍ത്തുനായയുടെ കണ്ണീരില്‍ കുതിര്‍ന്ന അന്തിമോപചാരം. ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ കണ്ണു നനയാത്ത ആരും തന്നെ ഉണ്ടാവില്ല.

വളര്‍ത്തുനായയുടെ സ്‌നേഹപ്രകടനം ആരുടെയും കരളലിയിപ്പിക്കും വിധമായിരുന്നു. പൊട്ടിക്കരയുന്ന രവിയുടെ ഭാര്യയുടെ തൊട്ടടുത്തായി നായയും ശവപ്പെട്ടിയില്‍ പിടിച്ച നായയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്.

കര്‍ണാടകയിലെ കോലാറില്‍ മണല്‍മാഫിയക്കെതിരെ പോരാടിയ ഉദ്യോഗസ്ഥനായിരുന്നു രവി വാണിജ്യനികുതി (എന്‍ഫോഴ്‌സ്‌മെന്റ്) വിഭാഗം അഡീഷനല്‍ കമീഷണറായിരുന്നു. കോലാറില്‍ കലക്ടറായിരിക്കെയാണ് മണല്‍ മാഫിയയ്‌ക്കെതിരെയുള്ള പോരാട്ടത്തിലൂടെ രവി ശ്രദ്ധേയനായത്.

കോറമംഗലയ്ക്കു സമീപം താവരക്കെരെയിലുള്ള സെന്റ് ജോണ്‍സ് വുഡ് അപ്പാര്‍ട്ട്‌മെന്റിലെ വസതിയിലായിരുന്നു രവിയുടെ മൃതദേഹം. വൈകിട്ട് ഭാര്യ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണു കിടപ്പുമുറിയുടെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 2009 ബാച്ച് ഐഎഎസ് ഓഫിസറാണ്.












Click it and Unblock the Notifications