Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പ് നോട്ടീസ്, രാഷ്ട്രീയ വേട്ടയെന്ന് ഡികെ

ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച്ചയാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഇതിനോടകം തീര്‍പ്പാക്കിയ വിഷയത്തിലാണ് തനിക്ക് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിന് ഐടി വകുപ്പിന്റെ നോട്ടീസ് ലഭിച്ച കാര്യം വിശദീകരിക്കവേയാണ് ഇക്കാര്യം ഡികെ അറിയിച്ചത്. ഈ രാജ്യത്ത് ജനാധിപത്യമുണ്ട്, നിയമമുണ്ട്. ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ട് ഇത്തരം നടപടികള്‍ എടുപ്പിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.

dk-shivakumar-it-notice

ഇന്ത്യ സഖ്യം തീര്‍ച്ചയായും എന്‍ഡിഎയെ പരാജയപ്പെടുത്തും. അതാണ് പ്രതിപക്ഷത്തെ ഭയപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നത്. അവര്‍ കോണ്‍ഗ്രസിനെയും, ഇന്ത്യ സഖ്യത്തെയും ഭയപ്പെടുന്നത് കൊണ്ടാണ് ഞങ്ങളെ ലക്ഷ്യമിടുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ബിജെപി അവരുടെ ദൗര്‍ബല്യം മനസ്സിലാക്കി കഴിഞ്ഞു. അവര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എനിക്ക് അവര്‍ ഐടി നോട്ടീസ് അയച്ചു. അതും നേരത്തെ തന്നെ പരിഹരിച്ച വിഷയത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ഇത്തരമൊരു വിഷയത്തില്‍ വീണ്ടും നോട്ടീസ് ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഞാന്‍ മാത്രമല്ല എന്റെ പേഴ്‌സല്‍ അസിസ്റ്റന്റ് വരെ അമ്പരപ്പിലായിരുന്നുവെന്നും ഡികെ വ്യക്തമാക്കി.

കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ് വിഷയം. എന്നിക്കും ആദായനികുതി വകുപ്പ് എല്ലായിടത്തും പരിശോധിക്കുകയാണ്. ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ ഉണ്ട്. എന്നാല്‍ അവര്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നുണ്ട്. ഇത്തരം കേസുകളുടെ വിവരം പരസ്യമാക്കാന്‍ പോലും തയ്യാറാവുന്നില്ല.

കര്‍ണാടകയില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിക്കെതിരെ കേസുണ്ട്. അത് തല്‍ക്കാലം പറയാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി യാതൊരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ ഒരു സാക്ഷിയെ പോലും വിളിച്ച് വരുത്തിയിട്ടില്ല. കുറ്റപത്രം തയ്യാറാക്കിയിട്ടില്ലെന്നും ശിവകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+