Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി ജയലളിതയെ കാണാനില്ലെന്ന് പത്ര പരസ്യം!! എവിടെ പോയി? കേക്കുമായി ആരാധകര്‍ കാത്തിരിക്കുന്നു!

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനില്ലെന്ന് തമിഴ് മാധ്യമങ്ങള്‍ നല്‍കിയ പത്രവാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നു.' മുഖ്യമന്ത്രി ജയലളിതയെ കണ്ടവരുണ്ടോ' എന്ന ചോദ്യവുമായി പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകളാണ് ഇപ്പോഴത്തെ ചൂടുള്ള വാര്‍ത്ത.

68ാം ജന്മദിനം ആഘോഷിക്കുന്ന ജയലളിതയ്ക്ക് കേക്കുണ്ടാക്കി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴ്‌നാടിന്റെ വിവധ ഭാഗങ്ങളിലായി ജയലളിതയുടെ ദീര്‍ഘായുസ്സിനായി പൂജയും വഴിപാടുകളും ഒരുക്കിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍. ഇതിനിടയിലാണ് ഡിഎംകെ ജയലളിതയെ കാണാനില്ല എന്ന വാര്‍ത്ത നല്‍കിയത്.

ജയലളിതയെ കാണാനില്ല

ജയലളിതയെ കാണാനില്ല


തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാനില്ല എന്ന തമിഴ് മാധ്യമങ്ങളില്‍ വന്ന പത്ര വാര്‍ത്ത ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

പത്ര വാര്‍ത്ത

പത്ര വാര്‍ത്ത


മുഖ്യമന്ത്രി ജയലളിതയെ കണ്ടവരുണ്ടോ? എന്ന ചോദ്യത്തോടെയാണ് പ്രമുഖ പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയത്. എല്ലാ പ്രമുഖ പത്രത്തിന്റെയും ആദ്യ പേജിലാണ് വാര്‍ത്ത വന്നിരിക്കുന്നത്.

വാര്‍ത്തയ്ക്ക് പിറകില്‍

വാര്‍ത്തയ്ക്ക് പിറകില്‍


പത്ര വാര്‍ത്തയ്ക്ക് പിറകില്‍ ഡിഎംകെ പ്രവര്‍ത്തകരാണ്. എന്നാല്‍ പത്രത്തില്‍ നല്‍കിയ പരസ്യത്തില്‍ ഡിഎംകെയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.

നേരിട്ട് കണ്ടവരുണ്ടോ?

നേരിട്ട് കണ്ടവരുണ്ടോ?


കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പോസ്റ്ററില്‍ അല്ലാത്തെ മുഖ്യമന്ത്രിയെ നേരിട്ട് ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുന്നു.

നേരില്‍ കണ്ടത്

നേരില്‍ കണ്ടത്


അഞ്ചില്‍ താഴെ തവണ മാത്രമാണ് ജയലളിത മാധ്യമങ്ങളെ കണ്ടിട്ടുളളത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ തീരമാനങ്ങളും പ്രഖ്യാപനങ്ങളും ജയ ടിവിയിലൂടെയും പത്രകുറിപ്പിലൂടെയുമാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുളളത്. പങ്കെടുത്ത പരിപാടികളും വളരെ കുറവാണ്.

ഇതാണ് പരസ്യം

ഇതാണ് പരസ്യം


കള്ളര്‍ഫുള്ളായി നല്‍കിയ പരസ്യത്തില്‍ അഞ്ച് വര്‍ഷമായി സ്റ്റിക്കറില്‍ കണ്ടു, എന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടവരുണ്ടോ എന്നാണ് പ്രധാന വാചകം. രജനി മുരുകന്‍ എന്ന ചിത്രത്തിലെ എന്താ അമ്മ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് എന്നര്‍ത്ഥം വരുന്ന പാട്ടിലെ വരികളും നല്‍കിയിരിക്കുന്നു.

ഡിഎംകെ മുദ്രാവാക്യം

ഡിഎംകെ മുദ്രാവാക്യം


പരസ്യത്തില്‍ ഒരിടത്തും ഡിഎംകെ എന്ന പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഡിഎംകെയുടെ മുദ്രാവാക്യമായ മുഡിയട്ടും വിടിയെട്ടും എന്ന വാചകം ചേര്‍ത്തിട്ടുണ്ട്.

ഇന്ന് ജന്മദിനം

ഇന്ന് ജന്മദിനം


ജയലളിതയുടെ 68ാം ജന്മദിനമാണ് ഇന്ന്. അമ്മയ്ക്ക് കേക്കൊരുക്കി കാത്തിരിക്കുന്നത് ആയിരക്കണക്കിന് ജനങ്ങളാണ്. എഐഎഡിഎംകെ പ്രവര്‍ത്തര്‍ ഒരുക്കിയ കേക്ക് വൈറല്‍ ആയി കഴിഞ്ഞു.

പ്രാര്‍ത്ഥനയും പൂജകളും

പ്രാര്‍ത്ഥനയും പൂജകളും


ജയലളിതയുടെ ദീര്‍ഘായുസ്സിനായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പൂജയും പ്രാര്‍ത്ഥനയും ഒരുക്കിയിരിക്കുന്നു.

ജന്മദിനാഘോഷത്തിന് പുറകില്‍ സീറ്റ് തന്ത്രങ്ങള്‍

ജന്മദിനാഘോഷത്തിന് പുറകില്‍ സീറ്റ് തന്ത്രങ്ങള്‍


ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷണ വിതരണം, ഇന്ന് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 10,000 രൂപയുടെ സ്വര്‍ണ മോതിരം, 68 ലക്ഷം വൃക്ഷ തൈകള്‍ നടുന്നു എന്നിങ്ങനെ സംഘടിപ്പിച്ച പരിപാടികള്‍ കുറച്ചൊന്നുമല്ല. ഇതെല്ലാം സീറ്റ് കിട്ടുന്നതിനുള്ള തന്ത്രങ്ങളാണോ?

സീറ്റ് കിട്ടാന്‍ ടാറ്റൂ

സീറ്റ് കിട്ടാന്‍ ടാറ്റൂ


ജയലളിതയുടെ ഫോട്ടോ ടാറ്റൂ ആയി പതിക്കുന്നതാണ് എഐഡിഎംകെയുടെ അടുത്ത തന്ത്രം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുന്നതിനും പ്രചരണം നടത്തുന്നതിനും ടാറ്റൂ ആണോ തന്ത്രം?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+