ക്ഷേത്രപരിസരത്തെ വ്യാപാരങ്ങളില്‍ നിന്ന് മുസ്ലീങ്ങളെ വിലക്കരുത്; കര്‍ണാടകയിലെ ബിജെപി നേതാക്കള്‍
ബെംഗളൂരു: ക്ഷേത്ര പരിസരങ്ങളില്‍ മുസ്ലീം കച്ചവടക്കാരുടെ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ കര്‍ണാടകയിലെ ബി ജെ പി എം എല്‍ എമാര്‍. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ക്ഷേത്രോത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്ലീം വ്യാപാരികളെ തടഞ്ഞത്. എന്നാല്‍ ഇത് തെറ്റും ജനാധിപത്യവിരുദ്ധവും ഭ്രാന്തുമാണെന്ന് ബി ജെ പി എം എല്‍ എയായ അനില്‍ ബെനകയും എം എല്‍ സിയായ എ എച്ച് വിശ്വനാഥുമാണ് നടപടിയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാല്‍ 2002 ലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് പറഞ്ഞാണ് കര്‍ണാടക സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കുന്നത്.
വി എച്ച് പി, ഹിന്ദു ജാഗരണ വേദികെ, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്ന് ഉഡുപ്പിയിലെയും ശിവമോഗയിലെയും ചില ക്ഷേത്രങ്ങളില്‍ മുസ്ലീം വ്യാപാരികളെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ഇപ്പോള്‍ ഇത്തരം ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്. 'ഇതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങള്‍ പ്രസംഗിക്കുന്നില്ല. മതങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്നവയാണ്, അല്ലാതെ പുറംതള്ളുന്നവയല്ല. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല,'' വിശ്വനാഥ് ഞായറാഴ്ച തന്റെ സ്വന്തം ജില്ലയായ മൈസൂരുവില്‍ പറഞ്ഞു.

ഈ നീക്കം ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ എത്ര ഇന്ത്യക്കാരുണ്ട്? ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്? മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു? ഈ രാജ്യങ്ങള്‍ നമുക്കെതിരെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍, ഇതെല്ലാം എവിടെ അവസാനിക്കും. ഇന്ത്യ-പാകിസ്ഥാന് വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ ജീവിക്കാന്‍ തിരഞ്ഞെടുത്തു. അവര്‍ ജിന്നയുടെ കൂടെ പോയിട്ടില്ല. നമ്മള് ഇതിനെക്കുറിച്ച് ചിന്തിക്കണം, അവര്‍ ഇന്ത്യക്കാരാകാന്‍ ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല, ''അദ്ദേഹം പറഞ്ഞു.

'എന്തടിസ്ഥാനത്തിലാണ് അവര്‍ മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ പരിതാപകരമായ അവസ്ഥയാണ്. സര്‍ക്കാര്‍ നടപടിയെടുക്കണം, അല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് പ്രതികരണമുണ്ടാകും- വിശ്വനാഥ് പറഞ്ഞു. ആളുകള്‍ക്ക് ജീവിക്കാനും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനും ഉപജീവനമാര്‍ഗം ആവശ്യമാണ്, ഉപജീവനമാര്ഗ്ഗമില്ലെങ്കില് പിന്നെ ജനാധിപത്യം, മതം, ജാതി അതെല്ലാം വലിച്ചെറിയുക. ഭക്ഷണം വാങ്ങാന്‍ വകയില്ലാത്തപ്പോള്‍ നമ്മള് ഈ ലോകത്ത് എന്താണ് അന്വേഷിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

മുന്‍ കോണ്‍ഗ്രസ് മന്ത്രിയും ജെ ഡി എസ് മുന്‍ സംസ്ഥാന അധ്യക്ഷനുമാണ് വിശ്വനാഥ്. ബി ജെ പിയെയും ബി എസ് യെദ്യൂരപ്പയെയും കര്‍ണാടകയില്‍ അധികാരത്തിലെത്താന്‍ സഹായിക്കുന്നതിനായി മുതിര്‍ന്ന ഒബിസി നേതാവ് കൂടിയായ അദ്ദേഹം 2019 ല്‍ ബി ജെ പിയിലേക്ക് മാറി. സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ക്യാബിനറ്റ് ബെര്‍ത്ത് നിഷേധിച്ചെങ്കിലും കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കന്നഡ എഴുത്തുകാരന്, നോവലിസ്റ്റ് എന്നീ നിലകളിലും വിശ്വനാഥ് അറിയപ്പെടുന്നു.

2013 നും 2018 നും ഇടയില്‍ പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ സിദ്ധരാമയ്യയുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. മുസ്ലീം ആധിപത്യമുള്ള ബെലഗാവി നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ അനില്‍ ബെനകെ, മുസ്ലീം വ്യാപാരികള്‍ക്കെതിരായ നിയന്ത്രണങ്ങളെ താന്‍ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞു. ക്ഷേത്രോത്സവങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പ്രശ്നമില്ല. ആളുകള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഈ കാര്യങ്ങള്‍ സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ആളുകള്‍ ചില സ്റ്റോറുകളില്‍ മാത്രം വാങ്ങണമെന്നും മറ്റ് സ്റ്റോറുകളില്‍ വാങ്ങരുതെന്നും പറയുന്നത് തെറ്റാണ്.

ഭരണഘടന പ്രകാരം എല്ലാവര്ക്കും തുല്യാവകാശമുണ്ട്. ആര്‍ക്കും എവിടെയും ബിസിനസ്സ് നടത്താം, എവിടെ നിന്ന് വാങ്ങണമെന്ന് ആളുകള്‍ തീരുമാനിക്കണം, അത്രമാത്രം. ഞങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല,'' അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ആളുകളുടെ സഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ വിമര്‍ശിച്ച നേതാവാണ് അനില്‍ ബെനകെ. ഈ വര്‍ഷമാദ്യം കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ബെനകെ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഗണ്യമായ എണ്ണം മുസ്ലീം വോട്ടര്‍മാരുണ്ട്.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications