ദില്ലിയിൽ കൊവിഡ് വാർഡിലെ ഡോക്ടർ ആത്മഹത്യ ചെയ്തു: മാനസിക സമ്മർദ്ദം മൂലമെന്ന് വിലയിരുത്തൽ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ദില്ലിയിൽ കൊവിഡ് രോഗികളെ ചികിത്സ ഡോക്ടർ ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടർ ഡോ. വിവേക് റായിയാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഐഎംഎയുടെ മുൻ മേധാവി ട്വീറ്റ് ചെയ്തു. മെഡിക്കൽ ബോർഡിന്റെ മുൻ തലവനാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുള്ളത്. "ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നുള്ള കഴിവ് തെളിയിച്ച ഡോക്ടറായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തിനിടെ നൂറുകണക്കിന് ജീവൻ രക്ഷിക്കാൻ അദ്ദേഹം സഹായിച്ചു," മുൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മേധാവി ഡോ. രവി വാങ്കേദ്കർ ട്വീറ്റ് ചെയ്തു.
ഡോ. വിവേക് റായ് കഴിഞ്ഞ ഒരു മാസമായി സ്വകാര്യ ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കുന്നുണ്ടെന്ന് മുൻ ഐഎംഎ മേധാവി പറഞ്ഞു. ഏഴ് മുതൽ എട്ട് വരെ ഗുരുതരമായ രോഗികളുമായി അദ്ദേഹം ദിവസവും ഇടപെട്ടിരുന്നു. കൂടുതൽ ആളുകൾ മരിക്കുന്ന സ്ഥിതിയുണ്ടായതോടെ യുവ ഡോക്ടർ വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വാങ്കേദ്കർ പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം ഇതേ ആശുപത്രിയിൽ സേവനമനുഷ്ടിച്ച് വരികയാണ്.

"ഈ നിരാശാജനകമായ സാഹചര്യം മൂലമാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. തന്റെ കൺമുന്നിൽ വെച്ച് മരിച്ചവരുടെ കഷ്ടപ്പാടുകളോടും വൈകാരിക നിമിഷങ്ങളും അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഡോ. വിവേകിന്റെ ഭാര്യ രണ്ട് മാസം ഗർഭിണിയാണ്. "കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനിടെ ആരോഗ്യപ്രവർത്തകർക്ക് വളരെയധികം മാനസിക സമ്മർദ്ദമുണ്ടാക്കുന്നു എന്നും ഇതിലൂടെ മനസ്സിലാക്കേണ്ടതുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദില്ലിയിൽ ആശുപത്രികളെല്ലാം കൊവിഡ് ബാധിതരെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. ഇതിനിടെ ഓക്സിജൻ പ്രതിസന്ധിയും രൂക്ഷമാണ്. ഇന്ന് മാത്രം എട്ടിലധികം പേരാണ് ഓക്സിജൻ ലഭിക്കാത്തത് മൂലം മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.
ഗ്ലാമറസ് ഒട്ടും ചോരാതെ ലാവണ്യ ത്രിപാഠിയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications