എകെ ആന്റണിക്ക് മസ്തിഷ്ക രക്തസ്രാവം; വെള്ളിയാഴ്ച ശസ്ത്രക്രിയ... ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ...
രക്തസമ്മർദ്ദം താഴ്ന്ന് കുളിമുറിയിൽ വീണ എകെ ആന്റണിയെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ. കഴിഞ്ഞദിവസം അദ്ദേഹത്തെ പരിശോധിച്ച ന്യൂറോ സർജൻമാരും ജനറൽ ഡോക്ടർമാരുമാണ് ശസ്ത്രക്രിയ നടത്താൻ നിർദേശിച്ചത്.
രക്തസമ്മർദ്ദം താഴ്ന്ന് കുളിമുറിയിൽ വീണ എകെ ആന്റണിയെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ തലച്ചോറിൽ നേരിയ രക്തസ്രാവമുണ്ടെന്നും കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ വേണ്ടെന്നായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം.

എന്നാൽ കഴിഞ്ഞദിവസം വിദഗ്ദ പരിശോധന നടത്തിയതിന് ശേഷം തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ നിർദേശം നൽകി. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനില്ലെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ദില്ലി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കഴിയുന്ന ആന്റണിക്ക് സംസാരിക്കാനും സന്ദർശകരെ കാണാനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications