കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതനെതിരായ അധിക്ഷേപം; വി കെ സിങ് മാപ്പു പറഞ്ഞു

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഹരിയാണയിലെ ഫരീദാബാദില്‍ ജാതിവെറിയുടെ പേരില്‍ ദളിത് കുട്ടികളെ തീയിട്ടു കൊന്ന സംഭവത്തില്‍, കുട്ടികളെ അവഹേളിച്ച കേന്ദ്രമന്ത്രി വി.കെ.സിങ് ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകള്‍ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വി കെ സിങ്ങിന്റെ പ്രതികരണം. പ്രതിപക്ഷ കക്ഷികളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു വി കെ സിങ് ക്ഷമാപണം നടത്തിയത്.

തന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിക്കുകയും കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. തന്റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്ന് വി കെ സിങ് പറഞ്ഞു. നേരത്തെ വി കെ സിങ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നെങ്കിലും ക്ഷമ ചോദിക്കാന്‍ തയ്യാറായിരുന്നില്ല. ബിജെപി അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

vksingh

എന്നാല്‍, പ്രതിഷേധം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഉന്നത നേതാക്കളുടെ സമ്മര്‍ദ്ദം വി കെ സിങ്ങിനുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടികളുടെ മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാകില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെടുത്തെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണെന്നുമായിരുന്നു വി കെ സിങ്ങിന്റെ വിവാദ പ്രസ്താവന.

കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. വി കെ സിങ് മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യമുയര്‍ന്നു. ജാതിവെറിയുടെ പേരില്‍ രണ്ടര വയസ്സ് പ്രായമുള്ള വൈഭവിനെയും പതിനൊന്ന് മാസം പ്രായമായ ദിവ്യയെയുമായിരുന്നു ഒരുകൂട്ടം അക്രമികള്‍ തീകൊളുത്തി കൊലപ്പെടുത്തിയത്. കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്.

English summary
Dog analogy: VK Singh says If anyone's sentiments are hurt, I apologise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X