• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റോഹിന്‍ഗ്യകളെ നാടുകടത്തരുത്: മോദി സര്‍ക്കാരിനോട് കണ്ണുരുട്ടി സുപ്രീം കോടതി

ദില്ലി: ഇന്ത്യയിലുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കേസ് അടുത്ത തവണ സുപ്രീം കോടതി പരിഗണിക്കുന്നതുവരെ നാടുകടത്തരുതെന്നാണ് കോടതി കേന്ദ്രത്തിന് നല്‍കിയിട്ടുള്ള നിര്‍ദേശം. രാജ്യസുരക്ഷ പ്രധാനമാണെങ്കിലും രോഹിന്‍ഗ്യകളുടെ മനുഷ്യാവകാശം കണക്കിലെടുക്കണമെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. ഇത് സാധാരണ കേസല്ലെന്നും നിരവധി പേരുടെ മനുഷ്യാവകാശം സംബന്ധിച്ച കേസാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു കേന്ദ്രം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. റോഹിംഗ്യന്‍ മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി രാജ്യത്ത് നിലനിര്‍ത്താനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്ന വിഷയം ഗൗരവമായി പരിഗണിക്ക​ണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിം നേതാക്കള്‍ പാക് ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിലാണ് അടിസ്ഥാനത്തിലാണ് മ്യാന്‍മറില്‍ നിന്ന് ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

മ്യാന്‍മാറില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള സൈനികാതിക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ശേഷം 519,000 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തിയത്. രാഖിനെയില്‍ സൈനിക പോസ്റ്റിന് നേരെ റോഹിന്‍ഗ്യന്‍ പോരാളികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് സൈന്യം റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ തിരിച്ചടിച്ചത്.

English summary
The Supreme Court today observed that no Rohingya refugees should be deported until the next date of hearing in the case.The apex court said that national importance cannot be secondary and at the same time human rights of Rohingyas should be kept in mind.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more