കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴുതപ്പാല്‍ ലിറ്ററിന് രണ്ടായിരം രൂപ

Google Oneindia Malayalam News

വിശാഖപട്ടണം: സകലമാന അബദ്ധങ്ങളുടെയും മൃഗരൂപമാണ് കഴുത. ഡാ കഴുതേ എന്ന വിളിയില്‍ തന്നെ ഒരാളെ കളിയാക്കാനുള്ള വകുപ്പെല്ലാം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭാരം വലിച്ചും കളിയാക്കലുകള്‍ സഹിച്ചും കഴിയുന്ന ഈ സാധുമൃഗത്തിന്റെ ഡിമാന്‍ഡ് കൂട്ടുന്ന ഒരു കാര്യം കേള്‍ക്കണോ. ഒരു ലിറ്റര്‍ കഴുതപ്പാലിന് വില രണ്ടായിരം രൂപ. രണ്ടായിരം രൂപയ്ക്കാണ് ആന്ധ്രപ്രദേശില്‍ ഒരു ലിറ്റര്‍ കഴുതപ്പാല്‍ വില്‍പന നടന്നത്.

കഴുതപ്പാലിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് കഥകളൊരുപാടുണ്ട്. ഈജിപ്റ്റന്‍ സുന്ദരിയായ ക്ലിയോപാട്രയുടെ കത്തുന്ന സൗന്ദര്യത്തിന്റെ രഹസ്യം കഴുതപ്പാലാണത്രെ. നവജാതശിശുക്കളുടെ ആരോഗ്യത്തിന് കഴുതപ്പാല്‍ ഉത്തമമാണ് എന്നും പറയപ്പെടുന്നു. വടക്കന്‍ തെലങ്കാനയിലെ ഒരുപറ്റം നാടോടികളാണ് ആന്ധ്രയുടെ തീരപ്രദേശത്ത് കഴുതപ്പാല്‍ കച്ചവടം പൊടിപൊടിക്കുന്നത്.

Andhra Pradesh

കാല്‍ലിറ്ററിന്റെ ഒരു കപ്പ് പാലിന് 200 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ ഒരുമിച്ച് വേണമെങ്കില്‍ വില രണ്ടായിരം രൂപ വരെ കടക്കുമെന്ന് കച്ചവടക്കാര്‍ പറയുന്നു. വാങ്ങാന്‍ വരുന്നവരാകട്ടെ കഴുതപ്പാല്‍ വാങ്ങുന്ന കാര്യത്തില്‍ വിലപേശലിന് നില്‍ക്കാറില്ല. ദിവസവും എണ്ണൂറ് മുതല്‍ ആയിരം രൂപവരെ ഒരുദിവസം സമ്പാദിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

ഒരുജോഡി കഴുതകളുമായി ശിവാജിപാളത്തെത്തിയതാണ് കച്ചവടക്കാരില്‍ ഒരാളായ ലിംഗമ്മ. ആസ്തമ പോലുള്ള അസുഖങ്ങള്‍ക്ക് മരുന്നാണ് കഴുതപ്പാല്‍ എന്ന് ഇവര്‍ പറയുന്നു. വിശാഖപട്ടണത്തെ കച്ചവടം കഴിഞ്ഞാല്‍ വിജയവാഡയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ലിംഗമ്മയും കൂട്ടരും. നവജാത ശിശുക്കള്‍ക്ക് നല്‍കാനായി ഒട്ടേറെ ആളുകളാണ് കഴുതപ്പാല്‍ വാങ്ങാനായി ഇവരുടെ അടുക്കല്‍ എത്തുന്നത്.

English summary
Donkey milk sells at Rs 2,000 per litre in Andhra Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X