• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി

ദില്ലി; മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്, പഠനം ക്ലാസ് മുറിയുടെ ചുമരുകളിൽ മാത്രം ഒതുക്കരുതെന്ന് പ്രധാനമന്ത്രി.വിദ്യാഭ്യാസമെന്നത് പുറം ലോകവുമായി ബന്ധപ്പെട്ടുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. 21 ാം നൂറ്റാണ്ടിലെ സ്‌ക്കൂള്‍ വിദ്യഭ്യാസം എന്ന വിഷയത്തില്‍ കേന്ദ്ര വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മോദി.

വിദ്യാഭ്യാസം പുറം ലോകവുമായി പരസ്പരം ബന്ധപ്പെടുമ്പോൾ അത് വിദ്യാർത്ഥികളുടെയും സമൂഹത്തിൻറെ മുഴുവൻ ജീവിതത്തെയും ബാധിക്കും. ചോദ്യം ചോദിക്കാൻ വിദ്യാർത്ഥി തുടങ്ങുമ്പോൾ അറിയാനുള്ള അവരുടെ ജിജ്ഞാസ വളരും. അവർ കാര്യങ്ങൾ സ്വന്തമായി പഠിക്കാൻ ശ്രമിക്കും. പ്രായോഗികമായി കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവർക്ക് മികച്ച രീതിയിൽ പഠിക്കാൻ സാധിക്കും. ഒരു വലിയ വിഭാഗം വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രായോഗിക വിദ്യാഭ്യാസം ലഭിക്കുന്നില്ല. പല തൊഴിൽ പരിശീലനങ്ങളും പലപ്പോഴും അന്യമാണ്. ഈ രീതികൾ മാറേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

എൻ‌ഇ‌പി സിലബസ് കുറയ്ക്കുകയും പഠനത്തെ രസകരവും പൂർണ്ണവുമായ അനുഭവമാക്കി മാറ്റുകയും ചെയ്യും.ഒരു പുതിയ പാഠ്യപദ്ധതിയാണ് ഇപ്പോൾ വികസിപ്പിച്ചെടുത്തത്.2022 ആകുമ്പോഴേക്കും വിദ്യാർത്ഥികൾ പുതിയ പാഠ്യപദ്ധതിയിൽ ഭാഗമാകുകയും പുതിയ പാഠ്യപദ്ധതിയോട് ഇണങ്ങുകയും ചെയ്യും. വിദ്യാർത്ഥികളുടെ കൊഴിഞ്ഞ് പോക്കിന് കാരണം അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നതിനാലാണ്. എന്നാൽ പുതിയ വിദ്യാഭ്യാസ നയം അതിനുള്ള അവസരമാണ് അവർക്ക് നൽകുന്നത്.

ഓരോരുത്തരും തങ്ങളുടെ താത്പര്യങ്ങൾ സയൻസ്, കൊമേഴ്സ, ഹ്യുമാനിറ്റീസ് എന്നീ മേഖലകളിലേക്ക് പരിമിതപ്പെടുത്തേണ്ടതില്ല. തങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത് പഠിക്കാൻ അവസരം ലഭിക്കും. മാർക്ക് ഷീറ്റ് അധിഷ്ഠിത വിദ്യാഭ്യാസത്തിൽ നിന്ന് അറിവ് നേടാനുള്ള വിദ്യാഭ്യാസത്തിലേക്ക് രീതി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളിൽ ഗണിതശാസ്ത്ര ചിന്തയും ശാസ്ത്രീയ സ്വഭാവവും വളരണം, അത് വളരെ ആവശ്യമാണ്.ഗണിതശാസ്ത്രപരമായ ചിന്തകൾ കുട്ടികൾ ഗണിതശാസ്ത്ര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മാത്രമല്ല,മറിച്ച് അത് ഒരു ചിന്താ രീതിയാണ്.വാസ്തവത്തിൽ എല്ലാ വിഷയങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ പഠനവും പരസ്പരബന്ധിതമാണ്, പ്രധാനമന്ത്രി പറഞ്ഞു.

'അഞ്ച് വര്‍ഷത്തെ കഠിനാധ്വാനം; ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമായ നടപ്പിലാക്കലാണ് അടുത്ത ലക്ഷ്യം'

തോമസ് ഐസകിന് ശേഷം മന്ത്രി ഇപി ജയരാജന് കൊവിഡ്! പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

യുപിയിൽ ദേശീയ സുരക്ഷ നിയമം ചുമത്തിയവരിൽ ഏറെയും ഗോവധത്തിന് അറസ്റ്റിലായവർ, 139 ൽ 76 പേർ

രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

English summary
dont limit study only in class room walls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X