കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തെരഞ്ഞെടുപ്പ് സഖ്യകക്ഷികളുടെ വിജയം കൂടിയാണ്: ഡോ. സന്ദീപ് ശാസ്ത്രി

Google Oneindia Malayalam News

ദില്ലി: ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ ആര് വിജയം നേടുമെന്നത് ഓരോരുത്തരുടെയും ഉള്ളിലുള്ള ചോദ്യമാണ്. വോട്ടര്‍മാരില്‍ നിന്ന് പരമാവധി നേട്ടം കൊയ്യാന്‍ ആണ് കക്ഷി ഭേദമന്യേ ഓരോ രാഷ്ട്രീയക്കാരനും ആലോചിക്കുന്നത്. വോട്ടിംഗ് ദിവസമെത്തുമ്പോഴേക്കും ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രചരണ വിഷയങ്ങള്‍ ദേശീയ തലത്തില്‍ നിലനില്‍ക്കുമോയെന്നത് സംശയകരമാണ്. ഇരു പാര്‍ട്ടികളും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നതിനാല്‍ ഒരിക്കലും അങ്ങനെയാകില്ലെന്ന് മുന്‍നിര രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഡോ സന്ദീപ് ശാസ്ത്രി പറയുന്നു.

<strong>ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍: ലക്ഷ്യമിട്ടത് ഇന്ത്യന്‍ ഉപഗ്രഹത്തെ, മൂന്നു മിനിറ്റില്‍ എല്ലാം ശുഭം..</strong>ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈല്‍: ലക്ഷ്യമിട്ടത് ഇന്ത്യന്‍ ഉപഗ്രഹത്തെ, മൂന്നു മിനിറ്റില്‍ എല്ലാം ശുഭം..

ഒരു പ്രത്യേക വിഷയത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തേക്കാള്‍ നല്ലത് ഒരു വിവരണത്തെ ആസ്പദമാക്കിയുള്ളതാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

പൗരന്മാരുടെ മനസ് നേടുന്നതിന് രണ്ട് ആഖ്യാനങ്ങള്‍ ഉണ്ടെന്ന് ഞാന്‍ എപ്പോഴും വാദിക്കുന്നു. ഒരു വശത്ത് ബി.ജെ.പി ഇന്ത്യയുടെ ദേശീയത, സുരക്ഷ, നേതൃത്വം, ബാലകോട്ട്, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയവയെക്കുറിച്ചാണ് സംസാരിക്കുന്നത്. അവര്‍ ഈ രീതിയിലാണ് വോട്ടര്‍മാരിലേക്കെത്തുന്നത്.

Dr. Sandeep sastri

മറുവശത്ത് മറ്റൊരു വിഭാഗം രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്, പ്രതിസന്ധികളെ കുറിച്ച് സംസാരിക്കുന്നു. അതായത് തൊഴിലവസരങ്ങള്‍, വിലക്കയറ്റം തുടങ്ങിയവയെക്കുറിച്ചും അതില്‍ ഗവണ്‍മെന്റിനു ഉത്തരവാദിത്തമുണ്ടാകേണ്ടതിനെ കുറിച്ചും പറയുന്നു. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഒരു അടിസ്ഥാന വരുമാനന വാഗ്ദാനത്തെക്കുറിച്ച് പറയുന്നത്. ഈ രണ്ടു വിവരണങ്ങളാണ് നിലവില്‍ വോട്ടര്‍മാരുടെ മനസ്സിനെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിവരണങ്ങള്‍.

അത്തരം വിവരണങ്ങള്‍ ഉയര്‍ത്തുന്ന യഥാര്‍ത്ഥ പ്രശ്‌നം എന്താണ്?

ഈ രണ്ട് ആഖ്യാനങ്ങളുടെ വിശദാംശങ്ങളിലേക്കൊന്നും ആരും കടന്നുപോകാത്തത് ദുഃഖകരമാണ്. ഈ വിവരണങ്ങളെ എങ്ങനെ പാക്കേജുചെയ്ത് അവതരിപ്പിക്കാമെന്നതില്‍ കക്ഷികള്‍ കൃത്യമായി ശ്രദ്ധ പുലര്‍ത്തുന്നു. മനസ്സിന്റെ പ്രാധാന്യം പിടിച്ചെടുക്കുന്നതില്‍ ഭാഗമായി ആളുകളില്‍ വലിയൊരു ധ്രുവീകരണം സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഒരു ശരിയായ വിവരണമോ തെറ്റായ വിവരണമോ ആണെങ്കില്‍ പോലും രണ്ടിനേയും അന്ധമായി ആശ്രയിക്കുന്നതിലേക്ക് വഴിതെളിക്കുന്നു. ഈ വിഷയങ്ങളെ നിങ്ങള്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമായി വിലയിരുത്തുന്നത് വലിയ പ്രശ്‌നം തന്നെയാണ്. ഈ വിവരണങ്ങളില്‍ ഒരു പ്രതിസ്വരം ഉയര്‍ന്നാല്‍ അത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ മറിച്ചാണ് കാര്യങ്ങള്‍. വലിയ തോതിലൊരു ധ്രുവീകരണമുണ്ടാകുമ്പോള്‍ പോലും അര്‍ഥവത്തായ ഒരു സംഭാഷണം നടക്കുന്നില്ല.

ഈ വിവരണങ്ങള്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്?

ഇത്തരം വിവരണങ്ങള്‍ ദേശീയ തലത്തില്‍ ഒരു തരത്തിലുള്ള മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇത് വ്യത്യസ്ത മാറ്റങ്ങള്‍ ഉണ്ടാക്കും.


ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നിര്‍ണയിക്കുന്നത് സഖ്യ സാധ്യതകളാണോ?

ഈ തെരഞ്ഞെടുപ്പ് സഖ്യകക്ഷികളുടെ വിജയത്തെപ്പറ്റിയാണ്. 2014 ല്‍ ബി.ജെ.പി. ജയിച്ചപ്പോള്‍, ബി.ജെ.പി. അധികാരത്തില്‍ വരുമെന്ന് പലരും പറഞ്ഞു, എന്‍ഡിഎയിലെ ഘടക കക്ഷികളുടെ താത്പര്യങ്ങള്‍ക്ക് വലിയ വില നല്‍കിയില്ല. എന്നാല്‍ ഇന്ന് സഖ്യകക്ഷികളുടെ ശക്തി ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിലും ബിഹാറിലും ബിജെപി ഒത്തുതീര്‍പ്പുകളുണ്ടാക്കി. തമിഴ്‌നാട്ടില്‍ സഖ്യം രൂപീകരിച്ചെങ്കിലും വലിയ രീതിയില്‍ ബന്ധം മെച്ചപ്പെടുത്താനായില്ല. മറുവശത്താകട്ടെ, ബി.ജെ.പിക്കെതിരായി ഒരു യോജിച്ച സഖ്യമില്ല. പ്രാദേശിക സഖ്യങ്ങളുണ്ട്. ഈ സഖ്യങ്ങളുടെ ചിത്രം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. ബി.ജെ.പിക്കെതിരായി ഒരു ദേശീയ സഖ്യത്തിന്റെ ആവശ്യമില്ലെന്ന ധാരണയാണ് ഇവയുണ്ടാക്കുക.


താങ്കളുടെ അഭിപ്രായത്തില്‍ ആര്‍ക്കാണ് നേതൃത്വം ഏറ്റെടുക്കാനാകുക?

അക്കാര്യത്തില്‍ പോലും ഇപ്പോള്‍ ഒരു മത്സരമുണ്ടെന്ന് തോന്നുന്നു


ടിക്കറ്റ് വിതരണം സംബന്ധിച്ച ആഭ്യന്തര പ്രശ്‌നങ്ങള്‍ എങ്ങനെ പ്രതിഫലിക്കും?

അടിസ്ഥാനപരമായി ബി.ജെ.പിയും കോണ്‍ഗ്രസും ടിക്കറ്റ് വിതരണത്തില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇത് ആഭ്യന്തര വിഭജനങ്ങള്‍ക്ക് കാരണമായി.ബിജെപി പോലെയുള്ള കേഡര്‍ പാര്‍ട്ടിക്ക് ആഭ്യന്തര പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനാകും. അവര്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം എല്ലാവരും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ബിജെപി ഇതര സഖ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇത്തരം പ്രശ്‌നങ്ങളെ നേരിടാന്‍ ബി.ജെ.പിയുടെ ആഭ്യന്തര ഘടന മെച്ചപ്പെട്ടതാണ്. ആരാണോ അടിസ്ഥാന തലത്തില്‍ പണിയെടുക്കുന്നത് അവരാണ് തിരഞ്ഞെടുപ്പിലെ വിഷയങ്ങളെ തീരുമാനിക്കുന്നതെന്ന് രത്‌ന ചുരുക്കം.

English summary
dr.Sandeep sasthri about political party alliance in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X