കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികളുടെ മയക്കുമരുന്ന് ഇടപാട്: പഞ്ചാബ് മന്ത്രിയെ ചോദ്യം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ജലന്ധര്‍: കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പഞ്ചാബ് മന്ത്രി ബിക്രം സിങ് മജീതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്യലിനായി ബിക്രം സിങ് എന്‍ഫോഴ്‌സെമന്റ് ഓഫീസ് മുമ്പാകെ ഹാജരായത്. 2013 ലാണ് മജീതി ഉള്‍പ്പടെ മയക്കുമരുന്ന് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്തത്.

ഫത്തേഗഡ് സാഹിബ് പൊലീസാണ് 2013 ല്‍ മയക്കുമരുന്ന് കേസ് പ്രതികളിലൊരാളായ അനൂപ് സിങ് കഹ്ലോണിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച് നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിക്രം സിങ് മജീതിയയിലേയ്ക്ക് അന്വേഷണം നീണ്ടത്.

Bikram Singh Majithia

കേസുമായി സഹകരിയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. റെവന്യൂ മന്ത്രിയായ ബിക്രം സിങ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തി. അകാലിദളിന്റെ പ്രമുഖ നേതാവായ ബിക്രം സിങ് കേന്ദ്രമന്ത്രി ഹര്‍സിമ്രത് ബാദലിന്റെ സഹോദരന്‍ക കൂടിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബിക്രം സിങിനെ ചോദ്യം ചെയ്തത് തിരിച്ചടിയായി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ് ബിക്രം സിങിന്റെ കുടുംബം.

English summary
Enforcement Directorate (ED) officials are questioning Punjab minister Bikram Singh Majithia with regard to a multi-million rupee international synthetic drugs racket busted last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X