കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ റോഡ്‌ഷോയും ബൈക്ക് റാലിയും നിരോധിച്ചു, പൊതുയോഗങ്ങളില്‍ 500 പേര്‍, ഇടപെടലുമായി ഇസി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. റോഡ് ഷോയും ബൈക്ക് റാലിയും നടത്തുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നേരത്തെ കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ കമ്മീഷനെതിരെയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പൊതുയോഗങ്ങളില്‍ അഞ്ഞൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ബംഗാളില്‍ ഇനി രണ്ട് ഘട്ട പോളിംഗ് കൂടിയാണ് ബാക്കിയുള്ളത്. രണ്ടാം തരംഗത്തില്‍ രാജ്യം പതറുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതില്‍ വിമര്‍ശനം ശക്തമാകുന്നുണ്ട്.

1

സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമേ പൊതുയോഗങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. അതേസമയം പല രാഷ്ട്രീയ പാര്‍ട്ടികളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പൊതുയോഗങ്ങള്‍ നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. നേരത്തെ ഏപ്രില്‍ 16 മുതല്‍ രാത്രി ഏഴ് മണിക്കും രാവിലെ പത്തിനുമിടയില്‍ റാലികളും പൊതുയോഗങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചിരുന്നു. അതേസമയം കല്‍ക്കത്ത ഹൈക്കോടതി രൂക്ഷമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചത്.

എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള ഇസിയുടെ നീക്കം ഒട്ടും ശരിയായില്ലെന്ന് കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം സൂപ്പര്‍ സ്‌പ്രെഡറാവുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രശ്‌നമുണ്ടായിട്ടും എട്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മീഷന്റെ നീക്കം യുക്തിക്ക് നിരക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. അധികാരങ്ങളുണ്ടായിട്ടും ഒന്നും ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. വെറുതെ സര്‍ക്കുലര്‍ ഇറക്കുക മാത്രമാണ് കമ്മീഷന്‍ ചെയ്യുന്നത്. അത് നടപ്പാക്കാന്‍ ഇസി ഒന്നും ചെയ്യുന്നില്ലെന്നും കോടതി പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

നേരത്തെ ടിഎന്‍ ശേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നടപ്പാക്കിയ കാര്യങ്ങള്‍ വളരെ മികച്ചതായിരുന്നു. അതിന്റെ പത്തിലൊരംശം പോലും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യുന്നില്ല. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ടി വരുമെന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കി. നാളെ വാദം നടക്കുമ്പോള്‍ ഈ വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ ഇസിയോട് കോടതി ആവശ്യപ്പെട്ടു. നേരത്തെ ബാക്കിയുള്ള ഘട്ടങ്ങള്‍ എല്ലാം കൂടി ഒന്നായി നടത്തണമെന്ന് കോടതിയില്‍ ഹര്‍ജിയുണ്ടായിരുന്നു. ഇത് പക്ഷേ കോടതി തള്ളി.

പായല്‍ രജ്പുതിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
ec bans road show and public rallies in bengal after censured by court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X