വീണ്ടും ഹാജരാകണം: റിയയ്ക്കും കുടുംബത്തിനും സമൻസയച്ച് എൻഫോഴ്സ്മെന്റ്, മൂന്നാംതവണയും സഹോദരനെ വിളിച്ചു
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയോടും കുടുംബാംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ്. റിയയ്ക്ക് പുറമേ സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത് ചക്രവർത്തി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാനാണ് നിർദേശം. സുശാന്തിന്റെ സുഹുത്ത് സന്ദീപ് പിതാനിയോടും തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പിതാനി എത്താത്തതിനെ തുടർന്നാണിത്.
റിയ ചക്രവർത്തിയെയും പിതാവിനെയും ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. സഹോദരൻ ഷോവിക് മൂന്നാം തവണയാണ് കേന്ദ്ര ഏജൻസി വിളിപ്പിക്കുന്നത്. വെള്ളിയാഴ്ച എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഒമ്പത് മണിക്കൂറോളമാണ് റിയയെ ചോദ്യം ചെയ്തത്. മുൻ മാനേജർ ശ്രുതി മോദി എന്നിവരെയും വെവ്വേറെ മുറികളിൽ ഇരുത്തിയാണ് ചോദ്യം ചെയ്തതെന്നാണ് വിവരം.

സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് കാണാതായ 15 കോടി രൂപയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പിനാണ് റിയ ഉൾപ്പെടെ ആറ് പേർക്കെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുശാന്ത് സിംഗ് രാജുപുതിന്റെ പിതാവ് കെകെ സിംഗ് നൽകിയ പരാതിയിൽ ബിഹാർ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റും കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൌണ്ടിൽ നിന്ന് അനധികൃതമായി പണം ട്രാൻസ്ഫർ ചെയ്തുവെന്നാണ് പിതാവ് പരാതിയിൽ ഉന്നയിക്കുന്ന ആരോപണം. റിയയുടെ സഹോദരൻ ഷോവികിന്റെ തുടർച്ചയായ 18 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് എൻഫോഴ്സ്മെന്റ് വിട്ടയച്ചത്. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യലാണ് 18 മണിക്കൂർ നീണ്ടുനിന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
സുശാന്ത് സിംഗ് രാജ്പുത്തിൽ നിന്ന് പണം തട്ടിയെടുത്തിട്ടില്ലെന്നാണ് റിയ ചക്രവർത്തി ആവർത്തിച്ച് പറയുന്നത്. എല്ലാ ആവശ്യങ്ങൾക്കും പണം ചെലവഴിച്ചിരുന്നത് തന്റെ സമ്പാദ്യത്തിൽ നിന്നാണെന്നും റിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ പറയുന്നു. സുശാന്ത് സിങ്ങിൽ നിന്ന് പണം തട്ടിയെന്ന നടന്റെ പിതാവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച എൻഫോഴ്സ്മെന്റ് റിയ ചക്രവർത്തിയെ എട്ട് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. തനിക്കെതിരെ ഉന്നയിച്ച എല്ലാ കുറ്റങ്ങളും റിയ തള്ളിക്കളഞ്ഞിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ റിയ ചക്രവർത്തി തട്ടിയെടുത്തുവന്നും കെകെ സിംഗ് ആരോപിച്ചിരുന്നു.
Recommended Video
എന്നാൽ ഇതിനിടെ ചക്രവർത്തിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള രണ്ട് സ്വത്തുക്കളുടെക്കുറിച്ചുള്ള വിവരങ്ങളും എൻഫോഴ്സ്മെന്റ് ശേഖരിച്ച് വരുന്നത്. ഖാറിൽ റിയയുടെ പേരിലുള്ള ഫ്ലാറ്റിനെക്കുറിച്ചും എൻഫോഴ്സ്മെന്റ് അന്വേഷിച്ചുവരുന്നുണ്ട്. 60 ലക്ഷത്തിന്റെ ഹോം ലോണെടുത്താണ് ഫ്ലാറ്റ് വാങ്ങിയതെന്നാണ് നടിയുടെ വാദം. തന്റെ സ്വന്തം വരുമാനത്തിൽ നിന്നാണ് 25 ലക്ഷം ചെലവഴിച്ചെന്നും റിയ പറയുന്നു.












Click it and Unblock the Notifications