Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്ത് സിംഗ് കേസിൽ ട്വിസ്റ്റ്? അക്കൌണ്ടിൽ നിന്ന് ഈടാക്കിയിരുന്നത് ആരുടെ ഫ്ലാറ്റിന്റെ ഇഎംഐ?

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ് പുത്തിന്റെ അക്കൌണ്ടിൽ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന 15 കോടി രൂപ സംബന്ധിച്ച അന്വേഷണം നടത്തിവരികയാണ് എൻഫോഴ്സ്മെന്റ്. ഇതിനിടെയാണ് മുൻ കാമുകി അങ്കിത ലോഖണ്ഡെയുടെ 4.5 കോടി വിലവരുന്ന ഫ്ലാറ്റിന്റെ ഇഎംഐ അടച്ചിരുന്നത് സുശാന്താണെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുള്ളത്. മുംബൈ മലാഡിൽ അങ്കിത ലോഖണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിന്റെ തവണകൾ അടച്ചിരുന്നത് സുശാന്തിന്റെ അക്കൌണ്ടിൽ നിന്നാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് റിപ്പോർട്ട് ചെയ്യുന്നത്.

സുശാന്തിന്റെ മുൻ കാമുകിയായിരുന്നു അങ്കിത ലോഖണ്ഡെ 2016ലാണ് ഇരുവരും തമ്മിൽ പിരിയുന്നത്. സംഭവത്തിൽ അങ്കിതയിൽ നിന്നുള്ള പ്രതികരണം ലഭ്യമല്ല. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന റിയ ചക്രവർത്തിയുടെ വാദങ്ങളെ തള്ളി രംഗത്തെത്തിയ ആളുകൂടിയായിരുന്നു അങ്കിത ലോഖണ്ഡെ.

sushantsinghrajput-15921

എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ റിയ ചക്രവർത്തിയും ഈ ഫ്ലാറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. താൻ ഫ്ലാറ്റിന് ഇൻസ്റ്റാൾമെന്റ് നൽകിയിരുന്നിട്ട് കൂടി ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞുപോകാൻ അങ്കിതയോട് പോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് എൻഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ഫ്ലാറ്റിന് എത്ര രൂപയാണ് സുശാന്ത് ചെലവഴിച്ചതെന്ന് വ്യക്തമല്ല. അവസാനത്തെ കുറച്ച് ഇൻസ്റ്റാൾമെന്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതും സുശാന്തിന്റെ അക്കൌണ്ടുകളിൽ ഒന്നിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ മാസവും ഇഎംഐയും ഈടാക്കിയിരുന്നു.

റിയ ചക്രവർത്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യപ്പെട്ട സാഹചര്യത്തിൽ എൻഫോഴ്സ്സമെന്റ് ഉദ്യോഗസ്ഥർ ഓരോ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സംബന്ധിച്ച് വിശദമായ പരിശോധനകളാണ് നടത്തിവരുന്നത്. എൻഫോഴ്സ്മെന്റ് ഇതിനകം റിയയുടെ പിതാവ്, സഹോദരൻ, ബന്ധു എന്നിവരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. ഫ്ലാറ്റിന്റെ നിക്ഷേപം ഉൾപ്പെടെയുള്ള വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ച് വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+