അധോലോക കുറ്റവാലി ഇജാസ് ലക്ഡാവാല അറസ്റ്റിൽ; ദാവൂദ് ഇബ്രാഹിം സംഘാഗം, ആരാണ് ഇജാസ്, കൂടുതൽ അറിയാം!
മുംബൈ: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാല അറസ്റ്റിൽ. പാറ്റ്നയിൽ നിന്നും മുംബൈ പോലീസാണ് ഇജാസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തത്. ഈസ്റ്റ് വെസ്റ്റ് എംഡി മലയാലിയായ തക്കിയുദ്ദീൻ വാഹിദിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. 1996നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അധോലോക നേതാവായ ലക്ഡാവാല പിന്നീട് കാനഡയിലേക്ക് കടക്കുകയായിരുന്നു.
ജനുവരി 21 വരെ കോടതി ഇയാളെ പോലീസ് കസറ്റഡിയില്‍ വിട്ടതായി മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് ബാര്‍വെ പറഞ്ഞു. മുംബൈ നഗരത്തില്‍ ഇജാസിനെതിരെ 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഇയാള്‍ക്കെതിരെ എത്ര കേസുകളാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഉത്തരവിട്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

കാനഡ പോലീസ് പിടികൂടി
25 കേസുകളില്‍ പ്രതിയാണ് ഇജാസ്. 2004ൽ കാനഡ പോലീസ് ലക്ഡാവാലയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പോലീസിന്റെ കൈയ്യിൽ നന്നും ഇയാൾ സമർത്ഥമായി രക്ഷപ്പെടുകായിരുന്നു. ഇയാൾക്ക് വേണ്ടി ഇന്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുുവിച്ചിരുന്നു.

ദാവൂദിന്റെ സംഘാംഗം
സ്വന്തമായി അധോലോക സംഘം രൂപീകരിക്കുന്നതിന് മുമ്പ് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമായിരുന്നു ഇജാസ് ലക്ഡാവാല. ദാവൂദിന് വേണ്ടി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങൽ ലക്ഡാവാല ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഛോട്ടാ രാജനെ ആക്രമിച്ചു
2012ൽ ഛോട്ടാരാജനെ ബാങ്കോക്കിൽ വെച്ച് ആക്രമിച്ചത് ഇജാസ് ലക്ഡാവാലയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്റർപോളിന്റെ റെഡ്കോർണർ നോട്ടീസുള്ള ഇജാല് ലക്ഡാവാല കാനഡ, മലേഷ്യ, അമേരിക്ക, നേ്പാൾ എന്നീ രാജ്യങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 21വരെ റിമാൻഡ് ചെയ്തു.
ദാവൂദിനെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ |
ദാവൂദിനെ പറ്റിയുള്ള നിർണ്ണായക വിവരങ്ങൾ
ഇജാസ് ലക്ഡാവാല അറസ്റ്റിലായതോടെ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ പറ്റി നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുംബൈ പോലീസ് ജോയിന്റ് കമ്മീഷണർ സന്തോഷ് രസ്തോഗി പറഞ്ഞു. രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ തട്ടിക്കൊണ്ടു പോകുമെന്ന് ഇജാസ് ലക്ഡാവാല ഭീഷമിപ്പെടുത്തിയതായി ഒരു ബിസിനസുകാരൻ ഡിസംബറിൽ പരാതി നൽകിയിരുന്നു. ഒരു ബിൽഡറെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെ ഇജാസ് ലക്ഡാവാലയുടെ സഹോദരൻ അഖിൽ ലക്ഡാവാലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications