• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനെയില്‍ താരമായത് ഷിന്‍ഡെ അല്ല ഭാര്യ.. ലതാ ഏകനാഥ് ഷിന്‍ഡെ; വീഡിയോ വൈറല്‍

Google Oneindia Malayalam News

മുംബൈ: ഒരുപാട് രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവിലാണ് ഏക്‌നാഥ് ഷിന്‍ഡെ അധികാരത്തില്‍ എത്തിയത്. ആരും പ്രതീക്ഷിച്ചതായിരുന്നില്ല മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദവിയില്‍ ഷിന്‍ഡെ എത്തുമെന്ന് കരുത്തനായ ഉദ്ധവ് താക്കറെയെ അട്ടിമറിച്ചാണ് ഷിന്‍ഡെ അധികാരത്തില്‍ എത്തിയിരിക്കുന്നത്.

കിഞ്ഞദിവസം നിയമസഭിയില്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗം നടത്തിയപ്പോള്‍ ഷിന്‍ഡെ വിങ്ങിപ്പൊട്ടിയിരുന്നു. മരണപ്പെട്ടുപോയ തന്റെ രണ്ട് കുട്ടികളെ ഓര്‍ത്തായിരുന്നു അദ്ദേഹം വിതുമ്പിയത്.
ഓട്ടോ ഡ്രൈവറില്‍ നിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഷിന്‍ഡെയുടെ യാത്ര ചെറുതല്ലായിരുന്നു. താനെക്കാര്‍ക്ക് പ്രിയപ്പെട്ടവനാണ് ഷിന്‍ഡെ. അവരുടെ പിന്തുണകൊണ്ടു തന്നെയാണ് രാഷ്ട്രീയത്തില്‍ ഷിന്‍ഡെ ചുവട് വെച്ചതും. ഷിന്‍ഡെയോടുള്ള സ്നേഹം പലതവണ താനെക്കാർ പ്രകടിപ്പിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രിയായ ഷിന്‍ഡെയ്ക്കുള്ള കാത്തിരിപ്പിലായിരുന്നു താനെ..

ഇപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഏക്നാഥ് ഷിന്‍ഡെ സ്വന്തം തട്ടകമായ താനെയില്‍ എത്തിയപ്പോഴും താനെക്കാര്‍ അദ്ദേഹത്തിന് വന്‍ സ്വീകരണം നല്‍കി. സ്വീകരണത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ വൈറലായിരുന്നു. പക്ഷേ താനെയില്‍ താരമായത് ഷിന്‍ഡെ ആയിരുന്നില്ല അദ്ദേഹത്തിന്റെ ഭാര്യ ലതാ ഏകനാഥ് ഷിന്‍ഡെയായികരുന്നു. ലതയുടെ ഡ്രംസ് അടങ്ങുന്ന ഗംഭീര സ്വീകരണം ആണ് അദ്ദേഹത്തിന് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ വസതിയില്‍ സജ്ജീകരിച്ച ബാന്‍ഡിനൊപ്പം ലതാ ഷിന്‍ഡെ ഡ്രംസ് വായിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഷിന്‍ഡെയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഭാര്യ വഹിച്ച പങ്കുചെറുതൊന്നുമല്ല. ഓട്ടോ ഡ്രൈവറായിരുന്ന തന്റെ ഭര്‍ത്താവിന്റെ ഓരോ ചുവടിലും കൂടെ ലത ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ശക്തമായ പങ്കു വഹിച്ചതിന്റെ ബഹുമതി ലതാ ഷിന്‍ഡെയ്ക്കാണ്.ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. 2000ല്‍ ബോട്ടപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.

Recommended Video

cmsvideo
  ഉദ്ധവിനെതിരെ ശരദ് പവാർ. ഇതാണ് എല്ലാത്തിനും കാരണം | *Politics

  ബാലകൃഷ്ണ പിള്ളയുടെ ഗതി സജി ചെറിയാനും വരുമോ? എന്താണ് ഈ പഞ്ചാബ് മോഡല്‍ പ്രസംഗം?ബാലകൃഷ്ണ പിള്ളയുടെ ഗതി സജി ചെറിയാനും വരുമോ? എന്താണ് ഈ പഞ്ചാബ് മോഡല്‍ പ്രസംഗം?

  മൂന്നാഴ്ച മുമ്പ് ശിവസേന വിമതനായി പോയതിന് ശേഷം ഷിന്‍ഡെ ആദ്യമായാണ് നാട്ടിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ താനെയില്‍ എത്തിയ അദ്ദേഹത്തെ ആനന്ദ് നഗറില്‍ സ്വീകരിക്കാന്‍ അനുയായികളുടെ വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയും അദ്ദേഹത്തിന്റെ കാറില്‍ പുഷ്പ ദളങ്ങള്‍ ചൊരിയുകയും ചെയ്തു.മണിക്കൂറുകളോളം കനത്ത മഴയിലും അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജനക്കൂട്ടം കാത്തു നിന്നിരുന്നു.

  ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് നീതി ലഭിക്കാനുള്ള നീക്കമാണ് തന്റെ പോരാട്ടം എന്നു സന്ദര്‍ശനത്തിനിടെ ഷിന്‍ഡെ പറഞ്ഞു.

  English summary
  eknath shinde's wife lata eknath shinde plays drums to welcome shinde, viral video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X