കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ കമ്മീഷന് സമ്മതം

  • By Neethu
Google Oneindia Malayalam News

ദില്ലി: എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ സമ്മതമാണെന്ന് കാണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമമന്ത്രാലയത്തിന് കത്തയച്ചു.

നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നതിലെ സാധ്യതകള്‍ നിയമമന്ത്രാലയം ആരാഞ്ഞിരുന്നു. ഇതു സംബന്ധച്ച തീരുമാനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചത്.

 ec

നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്തുമ്പോള്‍ മറികടക്കേണ്ട പ്രശ്‌നങ്ങളും കമ്മീഷന്‍ കത്തില്‍ പറഞ്ഞിട്ടുണ്ട്. നിലവിലെ നിയമസഭകളുടെ കാലാവധി നീട്ടുകയോ. ചുരുക്കുകയോ ചെയ്യണം. വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങുന്നതിന് 9284.15 കോടി രൂപ അധികം വേണം. സുരക്ഷയ്ക്കായി കൂടുതല്‍ സേനയെ വിന്യസിക്കണം എന്നിവയായിരുന്നു കമ്മീഷന്‍ ചൂണ്ടികാണിച്ച കടമ്പകള്‍.

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കാര്യമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒറ്റ തിരഞ്ഞെടുപ്പിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഒന്നാക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയാണ് ലാഭിക്കാന്‍ കഴിയുക.

English summary
The Election commission of India is in favour of holding Lok Sabha and Assembly polls simultaneously.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X