കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മതം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ ഇനി പ്രവാസികള്‍ക്കും കഴിയും. ചില ചെറിയ കടമ്പകള്‍ മാത്രം കടന്നാല്‍ മതി.

തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇലക്ട്രോണിക് ബാലറ്റ് വഴിയോ പ്രതിനിധി വഴിയോ വോട്ട് രേഖപ്പെടുത്താമെന്നാണ് കമ്മീഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

Election Commission of India

കേരളത്തില്‍ നിന്നുളള പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. പ്രതിനിധി വഴിയുള്ള വോട്ട് അഥവാ മുക്ത്യാര്‍ വോട്ട് സംവിധാനം ഇപ്പോള്‍ തന്നെ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഇത് സൈനികര്‍ക്ക് മാത്രം ആണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. 2002 മുതലാണ് സൈനികര്‍ക്ക് മുക്ത്യാര്‍ വോട്ടിനുള്ള അവകാശം ലഭിച്ചത്.

ഇലക്ട്രോണിക് ബാലറ്റ് സംവിധാനം തപാല്‍ ബാലറ്റിന് സമാനമാണ്. ഇമെയില്‍ വഴി ബാലറ്റ് പ്രവാസി വോട്ടര്‍ക്ക് അയച്ച് നല്‍കും. ഇതില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തിരിച്ച് തപാലില്‍ അയക്കണം.

മുക്ത്യാര്‍ വോട്ടിന് നാട്ടിലുള്ള ഒരാളെ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. ഇത് നേരത്തേ തന്നെ ചെയ്യണം. അപേക്ഷയും നേരത്തെ നല്‍കണം. മണ്ഡലത്തിലെ ഏത് വോട്ടറേയും പ്രവാസിക്ക് ഇതിനായി നിയോഗിക്കാവുന്നതാണ്.

പ്രവാസി വോട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലാണ് ഇപ്പോള്‍ കമ്മീഷന്റെ സത്യവാങ്മൂലം. കോടതി ഇത് അംഗീകരിച്ചാല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം എന്ന സ്വപ്‌നം സഫലമാകും. ഇതിനായി 1951 ലെ ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യേണ്ടി വരും.

യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ചാണ് പ്രവാസികള്‍ക്ക് വോട്ടവകാശത്തിനുള്ള നടപടികള്‍. ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്തെങ്കിലും അത് പ്രാവര്‍ത്തികമാകുമെന്ന് പ്രതീക്ഷിക്കാം.

English summary
Election Commission recommends voting arrangements for NRIs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X