ജെഡിയു ഇനി നിതീഷിന്.. ശരത് യാദവിന്റെ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തളളി, കാരണം...
പാര്‍ട്ടി സാമാജികരുടെ പിന്തുണയടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ശരത് യാദവിന് സാധിക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്
ദില്ലി: ജെഡിയുവിന്റെ പാർട്ടി ചിഹ്നം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് ശരത് യാദവ് നൽകിയ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വേണ്ടത്രയും രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് യാദവിന്റെ ഹർജി കമ്മീഷൻ തള്ളിയത്.

യഥാർഥ ജെഡിയു തങ്ങളുടേതാണെന്നും അതു കൊണ്ട് പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശരത് യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ശരത് യാദവിന്റെ ഹർജി
ജെഡിയുവിന്റെ പാർട്ടി ചിഹ്നമായ അമ്പും, വില്ലും, പാർട്ടി ഓഫീസുകളും തങ്ങൾക്ക് അനുവദിക്കണമെന്ന് അവശ്യപ്പെട്ടായിരുന്നു ശരത് യാദവ് വിഭാഗം നേതാവ് ജാവേദ് റാസ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈ ഹർജിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്

കാരണം
പാർട്ടിയുടെ അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള ശരത് യാദവിന്റെ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. കാരണം ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനോ ആവശ്യമായ രോഖകൾ സമർപ്പിക്കാനോ ശരത് യാദവ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.

ജെഡിയും നിതീഷ് കുമാറിന്
ശരത് യാദവ് നൽകിയ ഹർജി തിരഞ്ഞെടുപ്പ് തള്ളിയതോടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാകും യഥാർഥ ജെഡിയു

നിതീഷ് കുമാർ-ശരത് യാദവ് തർക്കം
ബീഹാറിൽ ജെഡിയു ആർജെഡി സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞ് ബിജെപിയുമായി ചേർന്നതോടെയാണ് പാർട്ടിക്കുള്ളിൽ ഭിന്നിപ്പ് ഉണ്ടായത്. നിതീഷ് കുമാറിന്റെ ഈ നീക്കത്തിനെതിരെ ശരത് യാദവ് എതിർപ്പ് അറിയിച്ചിരുന്നു.

ലാലുവിന് പിന്തുണ
ജെഡിയു- ആർജെഡി സഖ്യം പിരിഞ്ഞപ്പോഴും ലാലുവിനും പാർട്ടിക്കും പിന്തുണയുമായി ശരത് യാദവ് രംഗത്തെത്തിയിരുന്നു. ബീഹാറിലെ ജനങ്ങൾ ആഗ്രഹിച്ചത് ബിജെപി-ജെഡിയു സഖ്യമല്ലെന്നു അദ്ദേഹം വ്യക്തമാക്കി. കൂടാതെ പല അവസരത്തിലും ലാലുവിനും പിന്തുണയുമായി ശരത് യാദവ് രംഗത്തെത്തിയിരുന്നു.

മുന്നറിയിപ്പ് നൽകി
ലാലുവിനോടും പാർട്ടിയോടുമുള്ള ശരത് യാദവിന്റെ മ്യദു സമീപനത്തിനെതിരെ നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു. യാദവിന്റെ സമീപനത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും മുന്നറിയിപ്പു നൽകിയിരുന്നു.

പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി
പാർട്ടിയിൽ വിമത ശബ്ദം ഉയർത്തിയതിനെ തുടർന്ന് ശരത് യാദവിനെ പാർട്ടി രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. കൂടാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ശരത് യാദവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു എംപി അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നിതീഷ് വിഭാഗം ആവശ്യപ്പെട്ടു. നിതീഷിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരുവര്‍ക്കും നോട്ടീസ് നല്‍കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്‍കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്‍കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications