കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പ് ഓഫർ തീരാറായി,പെട്രോൾ ടാങ്ക് ഫുൾ ആക്കി വെച്ചോളൂ; മോദി സർക്കാരിനെ ട്രോളി രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കെ മോദി സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കഴിയാറായെന്നും എല്ലാവരും വേഗം തന്നെ പെട്രോൾ ടാങ്കുകൾ നിറച്ചോളൂ എന്നുമാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

'നിങ്ങളുടെ പെട്രോൾ ടാങ്കുകൾ വേഗത്തിൽ നിറയ്ക്കൂ, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കാൻ പോകുകയാണ്, രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. അന്താരാഷ്‌ട്ര എണ്ണവില ബാരലിന് 100 ഡോളർ കടന്നതോടെ അടുത്താഴ്ചയോടെ രാജ്യത്ത് ഇന്ധന വില വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വില പുനർനിർണയം മരവിപ്പിച്ചിരിക്കുകയാണ്.

 dfdgb-1644587344.jpg -

കഴിഞ്ഞ നവംബർ 4 ന് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിട്ടില്ല. ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് രാജ്യത്ത് ഇന്ധന വില പുനര്‍നിര്‍ണയം മരവിപ്പിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അടുത്ത തിങ്കളാഴ്ചയോടെ വോട്ടെടുപ്പ് പൂർത്തിയാകും. ഇതോടെ 120 ദിവസമായി മരവിപ്പിച്ച് നിർത്തിയിരിക്കുന്ന വില വർധനവ് വീണ്ടും ഉണ്ടായേക്കും.

മനമുരുകി പ്രാർത്ഥിച്ച് കാവ്യ മാധവൻ..കാണിക്കയിട്ട് തൊഴുത് ദിലീപ്..താരങ്ങളുടെ ക്ഷേത്ര ദർശനം വൈറൽ

പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപയെങ്കിലും കൂട്ടിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ വില മരവിപ്പിച്ചപ്പോൾ ക്രൂഡ് ഓയിൽ ബാരലിന് വില 81.5 ഡോളറായിരുന്നു. എന്നാൽ റഷ്യൻ യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഇന്ന് ആഗോള എണ്ണവില 118.05 ഡോളറാണ് റിപ്പോർട്ട് ചെയ്തത്. എട്ട് വഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ലോക രാഷ്ട്രങ്ങൾ റഷ്യയ്ക്കു മേലുള്ള ഉപരോധങ്ങൾ കടുപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാകണമായത്. നിലവിലെ നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നത് എണ്ണക്കമ്പനികൾക്ക് 12.10 രൂപയുടെ നഷ്ടം ഉണഅടാക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10 ന്

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് ഫലം മാർച്ച് 10 നാണ് പുറത്തുവരിക. അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബി ജെ പിയാണ് ഭരിക്കുന്നത്. ഇത്തവണ പഞ്ചാബ് ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാമെന്നാണ് ബി ജെ പി പ്രതീക്ഷ. അതേസമയം യു പി ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ഭരണത്തിലേറാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. യു പിയിൽ ബി ജെ പിയും എസ് പിയും തമ്മിൽ ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്.

English summary
Election offer is over, keep the petrol tank full; Rahul Gandhi trolls Modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X