Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്കന്ദരാബാദില്‍ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തീപിടിത്തം; എട്ട് മരണം, നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്ദരാബാദിൽ ഇലക്ട്രിക് ബൈക്ക് ഷോറുമിലുണ്ടായ തീപിടുത്തത്തിൽ എട്ട് മരണം. നിരവധി പേർക്ക് പരിക്കേറ്റു. സെക്കന്തരാബാദിലെ റൂബി പ്രൈഡ് ലക്ഷ്വറി ഹോട്ടൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ഇ-ബൈക്ക് ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

elec-1663060892.jpg -Properties

ബൈക്ക് ഷോറൂമിലെ തീ മുകളിലെ ഹോട്ടലിലേക്ക് വ്യാപിക്കുകയായിരുന്നു. ഈ സമയം 25 ഓളം പേർ മുകളിലെ ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ഹോട്ടലിന് മറ്റ് വാതിലുകൾ ഇല്ലാതിരുന്നതിനാൽ അപകടത്തിന്റെ വ്യാപ്തി കൂടി. കെട്ടിടത്തിന്റെ മുകളിൽ നിന്നും ചിലർ ജനൽ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

സ്ഥലത്തെത്തിയ അഗ്നിശമന സേന സംഘം തീ അണച്ചു. നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഷോറൂമിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

അതേസമയം അപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50 ,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+