വൈദ്യുതി ഭേദഗതി ബിൽ ലോക്സഭയിൽ; ബിൽ സ്റ്റാന്റിംഗ് കമ്മിറ്റി വിട്ട് കേന്ദ്രസർക്കാർ
ദില്ലി: വ്യാപക പ്രതിഷേധത്തിനിടെ വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാൻ അവസരമൊരുക്കുന്ന വൈദ്യുതി ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ബിൽ കൂടുതൽ പരിശോധനയ്ക്കായി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുമെന്ന് സർക്കാർ അറിയിച്ചു.
ബില്ലിനെതിരെ കോണ്‍ഗ്രസ്, സി പി എം, തൃണമൂല്‍, ആര്‍ എസ് പി തുടങ്ങിയ കക്ഷികള്‍ ശക്തമായി രംഗത്തെത്തി. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്നതാണ് ബില്ലെന്നും സംസ്ഥാനങ്ങളോട് മതിയായ കൂടിയാലോചന പോലും നടത്താതെയാണ് ബിൽ കൊണ്ടുവരുന്നതെന്നും പാർട്ടികൾ കുറ്റപ്പെടുത്തി. അതേസമയം ജനങ്ങളെ തെറ്റിധരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ ബില്ലിനെതിരെ തെറ്റായ പ്രചരണം നടത്തുന്നതെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആർ കെ സിംഗ് ആരോപിച്ചു. ബിൽ കൂടുതൽ പരിശോധനയ്ക്കായി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടുമെന്ന് സർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

'ഈ ബില്ലിൽ കർഷകർക്ക് നിലവിലുള്ള സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നില്ല. കർഷകർക്കുള്ള സൗജന്യ വൈദ്യുതി തുടരും. സബ്‌സിഡികൾ നിർത്തലാക്കാൻ ഈ ബില്ലിൽ വ്യവസ്ഥയില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ പ്രസ്താവനകൾ നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കും കർഷകർക്കും അനുകൂലമായ ബില്ലാണ്',മന്ത്രി പറഞ്ഞു.
'ഈ ബില്ലിൽ കർഷകർക്ക് നിലവിലുള്ള സബ്‌സിഡികൾ വെട്ടിക്കുറയ്ക്കുന്നില്ല. കർഷകർക്കുള്ള സൗജന്യ വൈദ്യുതി തുടരും. സബ്‌സിഡികൾ നിർത്തലാക്കാൻ ഈ ബില്ലിൽ വ്യവസ്ഥയില്ല. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ പ്രസ്താവനകൾ നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കും കർഷകർക്കും അനുകൂലമായ ബില്ലാണ്',മന്ത്രി പറഞ്ഞു.
വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക് ഇന്ന് നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെതിരെ കർഷക സംഘടനകളപം രംഗ്തതെത്തിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഒന്നിൽ കൂടുതൽ വിതരണ ഏജൻസികൾക്ക് വൈദ്യുതി വിതരണ ലൈസൻസ് നൽകി പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമെന്നാണ് തൊഴിലാളി സംഘടനകളുടെ വിമർശനം. സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. കർഷക സമരത്തിൽ പ്രധാനമായും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നായിരുന്നു വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കൽ. ബിൽ അവതരിപ്പിക്കുന്നതിന് മുൻപ് സംയുക്ത കിസാൻ മോർച്ചയുമായി ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നതായി കഴിഞ്ഞ ദിവസം സംഘടന പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വിതരണ മേഖലയിലെ മൂലധന നിക്ഷേപവും മത്സരവും വർധിക്കും,വിലകുറച്ചുകൊണ്ടുള്ള അനാരോഗ്യകരമായ മത്സരങ്ങൾ ഒഴിവാക്കാൻ റെഗുലേറ്റിങ് അതോറിറ്റിക്ക് ചുരുങ്ങിയ നിരക്ക് നിശ്ചയിക്കാം,ഏത് കമ്പനികൾക്കും വൈദ്യുതി വാങ്ങാനും വിൽക്കാനും സാധിക്കും,
സേവനദാതാവിനെ ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ അവസരം എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ
'കഴുത്തിലെ വജ്രത്തെക്കാൾ തിളങ്ങിയത് സാസ്വികയാണല്ലോ';വൈറലായി നടിയുടെ ചിത്രങ്ങൾ












Click it and Unblock the Notifications