കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലീന്‍ ഇന്ത്യ യാഥാര്‍ഥ്യമാകുന്നു!! മോദിക്ക് സ്വപ്ന നേട്ടം!! എല്ലാം ശരിയായ പാതയില്‍ തന്നെ!!

2019 ഓടെ എല്ലാ വീടുകളിലും ശൗചാലയം എന്ന പദ്ധതി സാക്ഷാത്കരിക്കുന്നതിനായി അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി ശൗചാലയങ്ങളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍. 2019ല്‍ മഹാത്മാഗാന്ധിയുടെ 15ാം ജന്മവാര്‍ഷികത്തോടെ വൃത്തിയുള്ള ഇന്ത്യ എന്ന് സ്വപ്‌നം യാഥാര്‍ഥ്യമാക്കുക എന്നതാണ് മോദി സര്‍ക്കാര്‍ സ്വച്ഛ്ഭാരത് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രഖ്യാപിച്ച 2014 ഒക്ടോബര്‍ 2 ന് രാജ്യത്ത് ഗ്രാമീണ മേഖലയില്‍ പത്ത് വീടെടുത്താല്‍ നാലെണ്ണത്തില്‍ മാത്രമായിരുന്നു ശൗചാലയം എന്നായിരുന്നു കണക്ക്.

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ ശരിയായ പാതയിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2019 ഓടെ എല്ലാ വീടുകളിലും ശൗചാലയം എന്ന പദ്ധതി സാക്ഷാത്കരിക്കുന്നതിനായി അഞ്ച് വര്‍ഷം കൊണ്ട് പത്ത് കോടി ശൗചാലയങ്ങളാണ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

swach bharath

തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം മൂലം ഡയേറിയ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. പോഷകാഹാര കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. മാത്രമല്ല സ്ത്രീ സുരക്ഷയ്ക്കും ഇത് പ്രശ്‌നമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലായിടത്തും ശൗചാലയങ്ങള്‍ ഉണ്ടാകണമെന്ന ലക്ഷ്യം സുപ്രധാനമാകുന്നത്.

എല്ലായിടങ്ങളിലും ശൗചാലയങ്ങള്‍ എന്ന പദ്ധതിയുടെ സാക്ഷാത്കാരത്തിന് യുപിഎ സര്‍ക്കാരിനെക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ളത്. സര്‍ക്കാരിന്റെ പിന്തണയോടെ നിര്‍മ്മിച്ച ശൗചാലയങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്ത് വീടുകളില്‍ ആറെണ്ണത്തില്‍ ശൗചാലയങ്ങള്‍ ഉണ്ടെന്നതാണ് നിലവിലെ സ്ഥിതി.

2014 വരെ അമ്പത് ലക്ഷത്തില്‍ കുറവ് ശൗചാലയങ്ങളായിരുന്നു നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി വന്നതിനു പിന്നാലെ ശൗചാലയങ്ങളുടെ നിര്‍മ്മാണത്തില്‍ വന്‍ വര്‍ധന ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016-17 ല്‍ രണ്ട് കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞുവെന്നാണ് കണക്കുകള്‍.

വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതു മാത്രമല്ല, പ്രാദേശിക സമൂഹങ്ങളലും ശൗചാലയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ വഴിയും സര്‍ക്കാര്‍ പദ്ധതി ആവ്ഷ്‌കരിക്കുകയാണ്. 1,93, 374 ഗ്രാമങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഇല്ലാത്തതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ പകുതിയും അങ്ങനെയല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഇല്ലാത്ത സ്ഥലം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതു മാത്രമല്ല ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. പലസ്ഥലങ്ങളിലും ശൗചാലയങ്ങള്‍ പ്രവര്‍ത്തന രഹിതമാണെന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, അത് വേണ്ട രീതിയില്‍ ഉപയോഗികത്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

വെല്ലുവിളികള്‍ക്കിടയിലും മോദിസര്‍ക്കാരിന് ഈ ലക്ഷ്യം സ്വന്തമാക്കാനായെന്നാണ് വിവരങ്ങള്‍. കൂടുതല്‍ വിജയം നേടാന്‍ ജനപിന്തുണയാണ് വേണ്ടത്. ജനങ്ങളും സര്‍ക്കാരും അവരവരുടെ പരിശ്രമങ്ങളെ സമന്വയിപ്പിക്കുന്നതാണ് ഈ ദൗത്യത്തിന്റെ വിജയം.

English summary
Eliminating Open Defecation in India: Tracking the Progress under Modi Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X