ലഷ്കറിനെ സുരക്ഷാസേന ഇല്ലാതാക്കും!! അനന്ത് നാഗിൽ ഭീകരനെ വധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയ്ബ ഭീകരന്‍ ജുനൈദ് മറ്റുവാണ് ദക്ഷിണ കശ്മീരിലെ അനന്ദ്നാഗ് ജില്ലയിലെ അർവാനി ഗ്രാമത്തിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മറ്റൂവും മറ്റ് രണ്ട് ലഷ്കർ ഭീകരരെയും എട്ട് മണിക്കൂറോളം കെണിയിലാക്കിയ ശേഷമാണ് വധിച്ചത്. സൈന്യത്തിന് പുറമേ കശ്മീർ പോലീസ്, സിആര്‍പിഎഫ് എന്നീ സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടി വധിച്ചത്.

പ്രദേശത്ത് ലഷ്കർ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്നാണ് പോലീസും സിആര്‍പിഎഫും സൈന്യവും അർവാനി ഗ്രാമം വളഞ്ഞത്. സൈന്യത്തിന്‍റെ ഭീകരവിരുദ്ധ ഓപ്പറേഷന് നേരെ കല്ലേറുമായി കശ്മീരി യുവാക്കൾ എത്തിയത് പോലീസുമായുള്ള സംഘർഷത്തിന് വഴിവെച്ചു. മൂന്ന് ഭീകരരെയും സൈന്യം വധിക്കുകയായിരുന്നു. നേരത്തെ ദക്ഷിണ കശ്മാീരിലെ കുൽഗാമിൽ വച്ച് പോലീസ് വാൻ ആക്രമിച്ച കേസിലെ പ്രതിയാണ് മറ്റൂ. കഴിഞ്ഞ വര്‍ഷം നടന്ന ആക്രമണത്തിൽ ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകിട്ട് കുൽഗാമിൽ പോലീസ് ഉദ്യോഗസ്ഥനെ വധിച്ച കേസിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന.

photo

ഇതിന് പുറമേ വ്യാഴാഴ്ച രാവിലെയുണ്ടായ വിവിധ ആക്രമണങ്ങളിലായി രണ്ട് പോലീസ് ഉദ്യോഗസ്ഥരും കശ്മീരിൽ കൊല്ലപ്പെട്ടിരുന്നു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനത്തിന് നേരെയാണ് ഹൈദർപുരയിൽ വച്ച് ഭീകരർ ആക്രമണം നടത്തിയത്. രാവിലെ 9.30ഓ
ടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ട് വെടിയേറ്റ് പരിക്കേറ്റ കോൺസ്റ്റബിൾ ഷബീർ അഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

English summary
Top Lashkar-e-Taiba (LeT) commander Junaid Mattoo was today killed in an encounter with security forces in in Arwani village of Bijbihara in Anantnag District of south Kashmir
Please Wait while comments are loading...