കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയില്‍ കാര്‍ഡ് കൊണ്ട് മാത്രം ആയില്ല... വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കൂ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം അവസരം ഒരുക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും ഏപ്രില്‍ എട്ടിന് ഇതിനായി അവസരം ഒരുക്കും. രാവിലെ പത്ത് മുതല്‍ ലൈകീട്ട് അഞ്ച് വരെയാണ് പേര് ചേര്‍ക്കാനുള്ള അവസരം ലഭിക്കുക.

അതെ ഞങ്ങള്‍ സ്ത്രീകള്‍ ലൈംഗീകതയെ കുറിച്ച് സംസാരിക്കാറുണ്ട്...അതെ ഞങ്ങള്‍ സ്ത്രീകള്‍ ലൈംഗീകതയെ കുറിച്ച് സംസാരിക്കാറുണ്ട്...

electionvoters

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ 224 മണ്ഡലങ്ങളിലായി 18 ലക്ഷം മുസ്ലീം വോട്ടര്‍മാരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായതായി സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതേസമയം ഇവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതാണോ അവോ വോട്ടേഴ്സ് ഐഡി കാര്‍ഡ് ഇല്ലാത്തതാണോ കാരണം എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്താന്‍ എല്ലാവര്‍ക്കും അവസരം നല്‍കികൊണ്ടുള്ള നടപടി കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നത്. നേരത്തേ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഫിബ്രവരി 28 ആയിരുന്നു. ഇത് ഏപ്രില്‍ 14 വരെ നീട്ടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് അന്നേ ദിവസമായിരിക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് പലരും തിരിച്ചറിയുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ ധാരാളം ലഭിക്കാറുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായത് കൊണ്ട് മാത്രം ഒരാള്‍ വോട്ടോഴ്സ് ലിസ്റ്റില്‍ ഇടംപിടിക്കണം എന്നില്ല അതുകൊണ്ട് തന്നെ ഏപ്രില്‍ എട്ടിനുള്ള അവസരം എല്ലാവരും വിനിയോഗിക്കണമെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പുതിതായി പേര് ഉള്‍പ്പെടുത്തിയ 1.7 ലക്ഷം വോട്ടര്‍മാര്‍ക്കുള്ള ഇലക്ടോരണിക് ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡുകള്‍ ഉടന്‍ തന്നെ ലഭിക്കുമെന്നും സഞ്ജീവ് കുമാര്‍ വ്യക്തമാക്കി.

യുട്യൂബ് വെടിവെയ്പ്പ്; യുവതി ലക്ഷ്യം വെച്ചത് കാമുകനെ? കാമുകന്‍ വെല്ലുവിളിച്ചെന്നും റിപ്പോര്‍ട്ട്യുട്യൂബ് വെടിവെയ്പ്പ്; യുവതി ലക്ഷ്യം വെച്ചത് കാമുകനെ? കാമുകന്‍ വെല്ലുവിളിച്ചെന്നും റിപ്പോര്‍ട്ട്

English summary
Karnataka election 2018: Enrol as voters by April 14; special Sunday drive for women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X