കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ നിർമ്മാണത്തിന് രാജ്യത്തിന്റെ മുഴുവൻ ശേഷിയും വിനിയോഗിക്കും; പ്രധാനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; പരിശോധന, ട്രാക്കിംഗ്, ചികിത്സ എന്നിവയ്ക്ക് മറ്റൊന്നും പകരമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് വാക്സിൻ ഉത്പാദനത്തിന് മുഴുവൻ ദേശശേഷിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിനേഷനെ സംബന്ധിച്ചും കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ‌

narendra modi

കഴിഞ്ഞ വർഷം ഇന്ത്യ വൈറസിനെ പരാജയപ്പെടുത്തി. അതേസമയം മാർഗങ്ങൾ പിന്തുടർ‍ന്നാൽ വൈറസിനെ വീണ്ടും നമ്മുക്ക് കീഴ്പ്പെടുത്താം. എന്നാൽ വേഗതയും ഏകോപനവും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് രോഗികൾക്ക് ആശുപത്രി കിടക്കകൾ ലഭ്യമാക്കുന്നതിനും അംഗീകൃത മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പെട്ടെന്ന് പ്രവർത്തിക്കാനും നടപടികൾ ദ്രുതഗതിയിൽ കൈക്കൊള്ളാനും പ്രാദേശിക ഭരണകുടങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാനങ്ങളുമായുള്ള മികച്ച ഏകോപനം ഉറപ്പാക്കണം.കൊവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളെ മൈക്രോ കൺടെയിന്മെന്റ് സോണുകളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇന്ന് 13,835 പേർക്ക് കൊവിഡ്; 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ,27 മരണംകേരളത്തിൽ ഇന്ന് 13,835 പേർക്ക് കൊവിഡ്; 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ,27 മരണം

മുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻമുഖ്യമന്ത്രിയുടെ കഴിവുകേട് മറയ്ക്കാൻ സിപിഎം വി.മുരളീധരനെ ആക്രമിക്കുന്നു: കെ.സുരേന്ദ്രൻ

'മല്ലിയോട്ട് കാവ് ബോർഡ് വിവാദം; സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നത് പിന്നിൽ ദുഷ്ലാക്ക്''മല്ലിയോട്ട് കാവ് ബോർഡ് വിവാദം; സിപിഎം നിയന്ത്രണത്തിലുള്ള കാവ് കമ്മറ്റി എന്ന് പറയുന്നത് പിന്നിൽ ദുഷ്ലാക്ക്'

ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; മമതയുടെ ഫോൺ ചോർത്തിയെന്ന് തൃണമൂൽ

English summary
entire capacity of the country will be utilize for vaccine production ;PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X