Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭാ സീറ്റിന് അ‍ഞ്ച് കോടി: മായാവതിക്കെതിരെ മുന്‍ ബിഎസ്പി നേതാവ്, സഹോദര ഭാര്യയ്ക്ക് സീറ്റിന്!

ഒരു ലോക്സഭാ സീറ്റിന് അ‍ഞ്ച് കോടി: മായാവതിക്കെതിരെ മുന്‍ ബിഎസ്പി നേതാവ്, സഹോദരന്റെ നീക്കം ഭാര്യയെ മത്സരിപ്പിക്കാനെന്ന്!! അലിഗഡില്‍ വിവാദം മുറുകുന്നു! പുറത്താക്കിയത് കൂറുമാറ്റത്തിനെന്ന് ബിഎസ്പി!

ലഖ്നൊ: ബിഎസ്പിക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കിയ ബിഎസ്പി നേതാവ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിഎസ്പി അധ്യക്ഷ അഞ്ച് കോടി ആവശ്യപ്പെട്ടുവെന്നാണ് മുന്‍ പാര്‍ട്ടി നേതാവ് മുകുള്‍ ഉപാധ്യായയുടെ ആരോപണം. അലിഗഡ് ലോക്സഭാ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ മായാവതി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. എന്നാല്‍ ബിഎസ്പി ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

മുന്‍മന്ത്രി രാംവീര്‍ ഉപാധ്യായയുടെ സഹോദരനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ബിഎസ്പി നേതാവ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തന്നെ ഉപയോഗിച്ചുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. തന്റെ സഹോദരനും പാര്‍ട്ടിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥകള്‍ പുറത്തുവിടുമെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. സഹോദരന്‍ രാംവീര്‍ ഉപാധ്യായ അലിഗഡ‍് സീറ്റില്‍ തന്റെ ഭാര്യ സീമയെ മത്സരിപ്പിക്കാനാണ് നീക്കമെന്നും സഹോദരന്‍ ആരോപിക്കുന്നു. അതിനായി തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നും മുന്‍ ബിഎസ്പി നേതാവ് ആരോപിക്കുന്നു. പാര്‍ട്ടി നേതാക്കള്‍ കുറച്ച് ദിവസം മുമ്പ് വരെ ലോക്സഭാ സീറ്റിന് അ‍ഞ്ച് കോടി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ബിഎസ്പി നേതാവ് പറയുന്നു.

mayawati-1


ബിജെപിയിലേക്ക് കൂറുമാറാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് മുകുള്‍ ഉപാധ്യായയെ ബിഎസ്പി പുറത്താക്കിയത്. ഉപാധ്യായ കുടുംബത്തിലെ നാല് സഹോദരന്മാരും സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. മുകുളിന്റെ ആരോപണം നിഷേധിച്ച ബിഎസ്പി നേതാവിനെ കൂറുമാറ്റത്തിന് ശ്രമിച്ചതിനാണ് പുറത്താക്കിയതെന്നും കൂട്ടിച്ചേര്‍ക്കുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മുകുള്‍ ഉന്നയിച്ചിട്ടുള്ളതെന്ന് ചീഫ് സോണല്‍ കോ ഓര്‍ഡിനേറ്റര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+