ഇനിയും 'ആ ചിത്രം' ദുരുപയോഗം ചെയ്യരുതെന്ന് ഗുജറാത്ത് കലാപ ഇര
ദില്ലി: തന്റെ ചിത്രം ഇനിയും രാഷ്ട്രീയ പ്രചരണായുധമായി ഉപയോഗിക്കരുതെന്ന് ഗുജറാത്ത് കലാപത്തിനിരയായ കുത്തബ്ദ്ദീന്‍ അന്‍സാരി. ചിത്രം കാണുമ്പോള്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകുകയാണെന്നും കഴിഞ്ഞ പതിനാല് വര്‍ഷമായി താനിത് സഹിക്കുന്നുവെന്നും അന്‍സാരി പറഞ്ഞു.
ജീവനുവേണ്ടി കലാപകാരികളോട് കേഴുന്ന അന്‍സാരിയുടെ ചിത്രം ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണായുധമാക്കുന്നുണ്ട്. കലാപം കഴിഞ്ഞ് പതിനാറ് വര്‍ഷമായെങ്കിലും ആ ചിത്രം ഉയര്‍ത്തികാട്ടി ഇപ്പോഴും വിവധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം തുടരുകയാണ്.

തിരഞ്ഞെടുപ്പുകളില്‍ തന്റെ ചിത്രം വച്ച കോണ്‍ഗ്രസ് നിലപാടിനെതിരെയാണ് അന്‍സാരി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. അസം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് അന്‍സാരി കൈകൂപ്പി നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നു.
ദില്ലി സ്‌ഫോടനത്തിനു ശേഷം ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമെന്നു പറഞ്ഞ് ഇന്ത്യന്‍ മുജാഹിദും തന്റെ ചിത്രമാണ് ഉപയോഗിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ടാല്‍ മതിയെന്ന് ഇപ്പോള്‍ തോനുന്നു. എന്തിനാണ് അച്ഛന്‍ കരയുന്നതെന്നാണ് മക്കള്‍ ചോദിക്കുന്നതെന്നും അന്‍സാരി പറഞ്ഞു.
പ്രശസ്ത ഫോട്ടോഗ്രാഫര്‍ ആര്‍ക്കോ ദത്തയാണ് 2002ല്‍ അന്‍സാരിയുടെ ചിത്രമെടുത്തത്. ചിത്രം ദുരുപയോഗം ചെയ്തതതിനാല്‍ പലസ്ഥലങ്ങളിലും ജോലി നഷ്ടപെട്ടതായും അന്‍സാരി പറഞ്ഞു. ഈ ചിത്രം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി അന്‍സാരി പണം വാങ്ങുകയാണെന്ന് ബിജെപി ആരോപിച്ചു. എന്‍സിപിയും സമാജ്വാദി പാര്‍ട്ടിയും മുമ്പ് തിരഞ്ഞെടുപ്പിന് അന്‍സാരിയുടെ ചിത്രം ദുരുപയോഗം ചെയ്തിരുന്നു.












Click it and Unblock the Notifications