Get Updates
Get notified of breaking news, exclusive insights, and must-see stories!

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാർക്കെതിരെ പരാതിയുമായി ഡോക്ടർമാർ

കോവിഡ് മുൻനിര പോരാളികളായ ഡോക്ടർമാർക്ക് പരിശോധന നടത്താനും ചികിത്സയ്ക്കും സൗകര്യമില്ലെന്ന് പറയുമ്പോൾ തന്നെ രാഷ്ട്രീയ നേതാക്കൾക്കും അവരുടെ അനുയായികൾക്കും വീട്ടിൽ പോയി ചികിത്സ നൽകേണ്ട അവസ്ഥയാണെന്ന് കത്തിൽ പറയുന്നു

മുംബൈ: കോവിഡ് കാലത്തെ വിഐപി സംസ്കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി ഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻ. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി രാഷ്ട്രീയ നേതാക്കൾ വീടുകളിലേക്ക് വിളിക്കുന്നതിനെതിരെയാണ് ഡോക്ടർമാർ പരാതി നൽകിയിരിക്കുന്നത്.

Covid 19

കോവിഡ് മുൻനിര പോരാളികളായ ഡോക്ടർമാർക്ക് പരിശോധന നടത്താനും ചികിത്സയ്ക്കും സൗകര്യമില്ലെന്ന് പറയുമ്പോൾ തന്നെ രാഷ്ട്രീയ നേതാക്കൾക്കും അവരുടെ അനുയായികൾക്കും വീട്ടിൽ പോയി ചികിത്സ നൽകേണ്ട അവസ്ഥയാണെന്ന് കത്തിൽ പറയുന്നു. പാർട്ടി പ്രവർത്തനങ്ങളുടെയും റാലികളുടെയും മറവിൽ വൈറസ് വ്യാപനം വർധിക്കാൻ കാരണവും ഇവർ തന്നെയാണെന്നും കത്തിൽ ആരോപിക്കുന്നു.

കേന്ദ്ര സർക്കാർ ആശുപത്രികളിൽ പരിശോധനയ്ക്കായി വിഐപി കൗണ്ടറുകളുണ്ടെന്നും രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും എല്ലാ പാർട്ടി പ്രവർത്തകർക്കും സ്വയം പരിശോധന നടത്താൻ അനുവദിക്കുമെന്നും എന്നാൽ ഡോക്ടർമാർക്ക് പരിശോധനയ്ക്കായി പ്രത്യേക കൗണ്ടറുകൾ ഇല്ലെന്നും പരാതിയിൽ പറയുന്നു.മെഡിക്കൽ സൂപ്രണ്ടിന്റെ നിയമപരമായ ഉത്തരവ് ഇല്ലെങ്കിലും ഭൂരിപക്ഷം രാഷ്ട്രീയക്കാരും ഡോക്ടർമാരെ അവരുടെ വസതിയിലേക്ക് വിളിക്കുന്നതായും പരാതിയിൽ പറയുന്നു.

Recommended Video

cmsvideo
    Thrissur Pooram will be held with high restrictions | Oneindia Malayalam

    അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,912 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് മാത്രം രാജ്യത്ത് 879 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിന് മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്ക് പ്രകാരം കൊവിഡ് റിക്കവറി നിരക്ക് 90 ശതമാനത്തില്‍ താഴെ 89.51 ശതമാനമായി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+