മുദ്രപത്ര കുംഭകോണ കേസില്ലെ മുഖ്യപ്രതി അബ്ദുൾ കരീം തെൽഗി അന്തരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: മുദ്രപത്ര വിവാദവുമായി ബന്ധപ്പെട്ട് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അബ്ദുൾ കരീം തെൽഗി അന്തരിച്ചു. വിക്ടോറിയ ആശുപത്രിയിലെ ട്രൂമ കെയർ സെന്ററി ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരം 3.55നായിരുന്നു മരണം സംഭവിച്ചതെന്ന് ഡോക്ടർ പറഞ്ഞു. 56 വയസ്സുള്ള തെൽഗി പത്ത് ദിവസമായി വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാല് കേസുകളിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ച വ്യക്തിയാണ് അബ്ദുൾ കരീം തെൽഗി. ഇന്ത്യമൊത്തം വ്യാപിച്ച മുദ്രപത്ര വിവാദത്തിലെ പ്രധാന പ്രതിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ജീവിതം ബിഗ് സ്ക്രീനിൽ എത്തുകയും ചെയ്തിരുന്നു.

Abdul Karim Telgi

2005ലാണ്‌ മുദ്രപത്ര കുംഭകോണ കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്‌. സിബിഐ അഴിമതിവിരുദ്ധ വിഭാഗം ഗുഡ്ഷെഡ്‌ റോഡിലെ ജനതാ പ്രസില്‍ നിന്ന്‌ 1.51 കോടി രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണു കേസ്‌. വ്യാജ മുദ്രപ്പത്രങ്ങള്‍ നിര്‍മിച്ച് കോടികള്‍ തട്ടിയെടുത്തതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി തെല്‍ഗിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിനുപുറമെ, രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സിബിഐ നടത്തിയ തെരച്ചിലില്‍ 25 കോടിയിലധികം രൂപയുടെ വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടെടുത്തിരുന്നു. മഹാരാഷ്ട്രയിലാണ് വ്യാജ മുദ്രപ്പത്രങ്ങള്‍ ആദ്യം കണ്ടെടുത്തിരുന്നത്.

English summary
Abdul Karim Telgi, who was convicted for masterminding a multi-crore fake stamp paper racket, passed away at the Trauma Care Centre in Victoria Hospital on Thursday. He was declared dead at 3.55 p.m., doctors said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്