പെണ്‍സുഹൃത്തുമായുള്ള ബന്ധത്തിന് കുടുംബം എതിര്‍ത്തു; യുപിയില്‍ യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി
ലക്‌നൗ: പെണ്‍സുഹൃത്തുമായി ജീവിക്കാന്‍ കുടുംബം അനുവാദിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ഒരു യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. പ്രയാഗ്രാജിലാണ് സംഭവം. ലെസ്ബിയന്‍മാരായ രണ്ട് സ്ത്രീകള്‍, ജീവിത യാത്രയിലുടനീളം പങ്കാളികളാകുമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുടുംബം അവരുടെ ബന്ധം അംഗീകരിക്കാതെ വന്നപ്പോള്‍ അവരില്‍ ഒരാള്‍ ലിംഗഭേദം മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകാന്‍ തീരുമാനിക്കുകയായിരുന്നു.
പെണ്‍സുഹൃത്തുമായി അഗാത പ്രണയത്തിലാണ് സ്ത്രീ. എന്നാല്‍ വീട്ടുകാരും കുടുംബക്കാരും ഈ ബന്ധത്തെ അനുകൂലിക്കുന്നില്ല. ഈ ,സാഹചര്യത്തിലാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. വീട്ടുകാരെ അനുനയിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും യുവതി പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടില്ല, മറ്റ് വഴികളില്ലാതെ വന്നപ്പോള്‍ ശസ്ത്രക്രിയ നടത്തി ലിംഗമാറ്റം നടത്തുകയായിരുന്നു.

പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്റു ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ഒരു സംഘമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ഒന്നര വര്‍ഷം കൂടി എടുക്കുമെന്നും അതിനുശേഷം യുവതി ഒരു പുരുഷനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ സ്ത്രീക്ക് ''സ്ത്രീക്ക് ടെസ്റ്റോസ്റ്റിറോണ്‍ മാറ്റിസ്ഥാപിക്കല്‍ തെറാപ്പി നല്‍കുമെന്ന് ഡോ മോഹിത് ജെയിന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീക്ക് ഗര്‍ഭം ധരിക്കാനും ഗര്‍ഭിണിയാകാനും കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യമായാണ് ഇത്തരമൊരു ഓപ്പറേഷന്‍ നടക്കുന്നത്, ഏകദേശം 18 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടര്‍ പറഞ്ഞു. യുവതിയുടെ പൂര്‍ണ്ണ ആരോഗ്യ പരിശോധന നടത്തി, അവര്‍ സുഖമായിരിക്കുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications