Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോയില്‍ പിറന്നാള്‍ ആഘോഷം; കൂട്ടത്തോടെ ആരാധകരെത്തി; യൂട്യൂബര്‍ അറസ്റ്റില്‍

ലഖ്നൗ: ജന്മദിനം ആഘോഷിക്കാനെത്തിയ യൂട്യൂബര്‍ ഗൗരവ് തനേജ അറസ്റ്റില്‍. തനേജയുടെ ജന്മദിനം ആഘോഷിക്കാന്‍ ആരാധകര്‍ സെക്ടര്‍ 51 മെട്രോ സ്റ്റേഷനില്‍ തടിച്ചുകൂടുകയും വലിയതരത്തിലുള്ള ബുദ്ധിമുട്ടായി മാറുകയും ചെയ്തതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്.ഉത്തര്‍പ്രദേശിലെ നോയിഡയിലായിരുന്നു സംഭവം. തന്റെ ജന്മദിനം ആഘോഷിക്കാന്‍ വേണ്ടി ഒരു മുഴുവന്‍ നോയിഡ മെട്രോ കോച്ച് ബുക്ക് ചെയ്തിട്ടുണ്ടെന്നും ആഘോഷത്തില്‍ പങ്ക് ചേരാന്‍ ആരാധകരെ സ്വാഗതം ചെയ്യുന്നുവെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ തനേജ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ആയിരക്കണക്കിന് ആരാധകരാണ് ഫ്ളൈയിംഗ് ബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബറിനെ കാണാന്‍ സെക്ടര്‍ 51 മെട്രോ സ്റ്റേഷനില്‍ എത്തിയത്. ആളുകള്‍ കൂട്ടമായി വന്നതോടെ സ്റ്റേഷനില്‍ വലിയ ജനത്തിരക്ക് ഉണ്ടായി. തുടര്‍ന്നാണ് സ്ഥലത്തേക്ക് പോലീസ് എത്തിയത്.

youtuber

അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നോയിഡ സെക്ടര്‍ 49 പോലീസ് ഉടന്‍ സ്ഥലത്തെത്തി ജനങ്ങളെ സമാധാനിപ്പിച്ചു നിയന്ത്രണത്തിലാക്കി. ഇതിന് ശേഷമായിരുന്നു പൊലീസ് സിആര്‍പിസി സെക്ഷന്‍ 144 ചുമത്തുകയും അത് ലംഘിച്ചതിന് തനേജയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഐപിസി 241, സെക്ഷന്‍ 188 എന്നിവ പ്രകാരം അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് യൂട്യൂബര്‍ രണ്ട് മണിക്കൂര്‍ പൊലീസ് കസ്റ്റഡിയിലായിരുന്നു.

'ആളുകള്‍ തടിച്ചുകൂടിയതിനാല്‍ ഗതാഗതക്കുരുക്കുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ചിലര്‍ എത്തി. ജാഗ്രതാ നിര്‍ദേശം നല്‍കി, ഗതാഗത നിയന്ത്രണവും നടത്തി. ഇത് ആസൂത്രണം ചെയ്തതല്ല, ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു, ''നോയിഡ ട്രാഫിക് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉയ്യോ നിങ്ങള് നാലും ഞങ്ങടെ മനസ്സിലാണ് കയറിയത്.. സാള്‍ട്ട് ആന്റ് പെപ്പര്‍ ഓര്‍മയുമായി ശ്വേത മേനോന്‍

തനേജ യൂട്യൂബില്‍ ഫ്‌ലൈയിംഗ് ബീസ്റ്റ് എന്ന പേരില്‍ ഒരു ചാനല്‍ നടത്തുന്നു,ണ്ട്. അതില്‍ 75 ലക്ഷത്തിലധികം വരിക്കാരും നിരവധി വ്‌ലോഗുകളും ഉണ്ട്. അദ്ദേഹത്തിന്റെ മറ്റൊരു ചാനലായ FitMuscle TV, തനേജ ഒരു സര്‍ട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റും ഒരു പ്രൊഫഷണല്‍ ബോഡി ബില്‍ഡറും ഏവിയേറ്ററും ആണ് എന്നാണ് പറയുന്നത്. 13 വര്‍ഷമായി അദ്ദേഹം ആരോഗ്യ, ഫിറ്റ്നസ് വ്യവസായത്തിലാണെന്നും ഖരഗ്പൂരിലെ ഐഐടിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ടെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+