കൊളേണിയൽ ഭൂതകാല അവശേഷിപ്പുകൾക്ക് വിട; നാവിക സേനയ്ക്ക് ഇനി പുതിയ പതാക, പ്രകാശനം ചെയ്ത് പ്രധാനമന്ത്രി
കൊച്ചി: നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. കൊച്ചിയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് പുതിയ പതാക (നിഷാൻ) പ്രകാശനം ചെയ്തത്. ഇന്ത്യയുടെ ഭൂതകാലത്തെ തള്ളുന്നതാണ് നാവിക സേനയുടെ പുതിയ പതാക.

വിക്രാന്തിന്റെ മുൻവശത്തെ ഡെക്കിൽ ദേശീയ പതാക ഉയർത്തിയ ശേഷമാണ് നാവിക സേനയുടെ പുതിയ പതാക പ്രധാനമന്ത്രി ഉയർത്തിയത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാം തവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്.
വെളുത്ത പശ്ചാത്തലത്തിൽ ലംബവും തിരശ്ചീനലുമായ വരകളും ഇവ ഒന്നിക്കുന്ന ഭാഗത്ത് അശോക സ്തംഭവും ഇടത് വശത്ത് മുകളിൽ ദേശീയ പതാകയും ഉള്ളതാണ് നിലവിൽ ഉപയോഗിക്കുന്ന ദേശീയ പതാക. ഇംഗ്ലണ്ടിന്റെ ദേശീയ പതാകയായ സെന്റ് ജോർജ്ജിന്റെ പ്രതീകപ്പെടുത്തുന്നതാണ് ചുവന്ന വരകൾ.1928 മുതല്‍ സെന്റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്.
2001-2004 കാലഘട്ടത്തിൽ മോദി സർക്കാർ പതാകയിൽ നാവിക സേനയുടെ ചിഹ്നം ചേർത്തിരുന്നു. എന്നാൽ നിറം സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ ചിഹ്നത്തിന്റെ നിറം മാറ്റുകയായിരുന്നു. ഏറ്റവും അവസാനമായി 2014 ലാണ് പതാകയിൽ അവസാനം മാറ്റം വരുത്തിയത്.
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
പുതിയ പതാകയുടെ മുകൾ ഭാഗത്ത് ദേശീയ പതാകയുണ്ട്. നീല നിറത്തിലുള്ള അഷ്ടഭുജത്തിനുള്ളിൽ സ്വർണ നിറത്തിലുള്ള നങ്കൂരവും അതിനുമുകളിലാണ് അശോകസ്തംഭവും ഉണ്ട്. ഒപ്പം നാവിയുടെ ആപ്ത വാക്യവും.
ഇരട്ട സ്വർണ ബോഡർ ഉള്ള അഷ്ടഭുജം ഛത്രപതി ശിവാജി മഹാരാജിന്റെ മുദ്രയിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നതാണ്. നീല അഷ്ടഭുജാകൃതിയിലുള്ള ആകൃതി ഇന്ത്യൻ നാവികസേനയുടെ ബഹുമുഖ വ്യാപ്തിയെയും പ്രവർത്തന ശേഷിയെയും പ്രതീകപ്പെടുത്തുന്ന എട്ട് ദിശകളെ പ്രതിനിധീകരിക്കുന്നുവെന്ന് നാവികസേന പറഞ്ഞു.10 ഡിസൈനുകളില്‍ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം












Click it and Unblock the Notifications