
'മഴയില്ല, ഇന്ദ്രനെതിരെ നടപടിയെടുക്കണം'; തഹസീൽദാർക്ക് മുന്നിൽ വിചിത്ര പരാതിയുമായി കര്‍ഷകൻ
ലക്‌നൗ: മഴ ലഭിക്കാൻ പൂജകളും വഴിപാടുകളും പല പ്രദേശങ്ങളിലും സാധാരണയാണ്. എന്നാല്‍ മഴയില്ലാത്തതിനാല്‍ ദേവനായ ഇന്ദ്രനെതിരെ പരാതി നല്‍കിയ കര്‍ഷകനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഉത്തര്‍പ്രദേശിലെ ഗോണ്ട് ജില്ലയിലാണ് രസകരമായ സംഭവം.
ഝലാ ഗ്രാമവാസിയായ സുമിത് കുമാർ യാദവ് ആണ് പരാതിക്കാരൻ. ശനിയാഴ്ച തഹസിൽദാറിനെ മുന്നിലാണ് ഇദ്ദേഹം പരാതിയുമായി എത്തിയത്. തന്റെ ജില്ലയിൽ മഴ കുറവാണെന്നും ഇന്ദ്രനെതിരെ നടപടിയെടുക്കണമെന്നുമാണ് സുമിത് കുമാര്‍ യാദവിന്‍റെ ആവശ്യം.
വരളച്ച മുൻനിര്‍ത്തി എഴുതിയ പരാതിയില്‍ ഇന്ദ്രൻ തന്നെയാണ് പ്രധാന വില്ലൻ. മഴയുടെ അഭാവം തന്‍റെ ജില്ലയെ പ്രതികൂലമായി ബാധിച്ചെന്ന് ഇദ്ദേഹം പരാതിയില്‍ പറയുന്നു. ജനങ്ങളെയും, കൃഷിയേയും, മൃഗങ്ങളേയും വരളച്ച സാരമായി ബാധിച്ചതിനാല്‍ സ്വീകരികണമെന്നും സുമിത് കുമാര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സ്ത്രീകളും കുട്ടികളും നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും യാദവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
മഴ ദൈവത്തെ പ്രീതിപ്പെടുത്തണം' ; തവള കല്യാണം നടത്തി ഗ്രാമവാസികള്‍
യാദവിന്റെ പരാതി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥൻ തുടർനടപടികൾക്കായി കത്ത് ഡിഎം ഓഫീസിലേക്ക് അയച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
എന്നാൽ കത്ത് വൈറലായതോടെ റിപ്പോര്‍ട്ടുകള്‍ ഉദ്യോഗസ്ഥൻ നിഷേധിച്ചു. ഇങ്ങനൊരു കത്ത് ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടില്ലെന്നും കത്തിലെ സീൽ ഡ്യൂപ്ലിക്കേറ്റ് ആണെന്നും അദ്ദേഹം പറഞ്ഞു.
മഴകുറഞ്ഞതോടെ യുപിയിലെ പല ഗ്രാമങ്ങളും വരള്‍ച്ച ഭീഷണി നേരിടുകയാണ്. മഴയെത്താനായായി സംസ്ഥാനത്തെ വിവിധ ജില്ലകളിലും ഗ്രാമാവാസികള്‍ നിരവധി ആചാരങ്ങള്‍ നടത്തുന്നുണ്ട്. വരള്‍ച്ചമാറാൻ യുപിയിലെ ഗോരഖ്പൂരില്‍ തവളകളെ തമ്മില്‍ കഴിഞ്ഞ ദിവസം വിവാഹം കഴിപ്പിച്ചിരുന്നു. ഗോരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമവാസികള്‍ ഒന്നാകെയാണ് പങ്കെടുത്തത്. ചൊവ്വാഴ്ച ഗോരഖ്പൂരിലെ കാളിബാരി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍. മഴ പെയ്യാനായി പ്രത്യേക പൂജകളും ഗ്രാമങ്ങളില്‍ നടക്കുന്നുണ്ട്.
ജൂലായ് 13 ന് മഹാരാജ്ഗഞ്ച് ജില്ലയിലെ സ്ത്രീകള്‍ പ്രദേശത്തെ എംഎല്‍എയുടെ തലയില്‍ ചെളി വെള്ളമൊഴിച്ച് ആചാരം നടത്തിയിരുന്നു. ബിജെപി എംഎല്‍എ ജയ് മംഗല്‍ കനോജിയ, മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് കൃഷ്ണ ഗോപാല്‍ ജയ്‌സ്‌വാള്‍ എന്നിവരെയാണഅ സ്ത്രീകള്‍ ചെളിയില്‍ കുളിപ്പിച്ചത്. ഇതിലൂടെ
ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്തി മഴയെത്തിക്കാമെന്നായിരുന്നു വിശ്വാസം.
മണ്‍സൂണ്‍ എത്തിയെങ്കിലും സാധാരണയിലും കുറവ് മഴയാണ് ഇത്തവണ സംസ്ഥാനത്ത് ലഭിക്കുന്നത്. പല പ്രദേശങ്ങളും വരള്‍ച്ച ഭീഷണി നേരിട്ട് തുടങ്ങി. വരളച്ച രൂക്ഷമാകുന്നതിനാല്‍ പഴയ ആചാരങ്ങള്‍ പിന്തുടരുന്നത് മാത്രമാണ് പ്രതിവിധിയെന്നും ഗ്രാമവാസികള്‍ ഉറച്ച് വിശ്വസിക്കുന്നതിനാല്‍ പലമേഖലകളിലും വിചിത്ര ആചാരങ്ങള്‍ നടക്കുന്നുണ്ട്.
'ഈ കള്ളച്ചിരിയും ലുക്കും മാത്രം പോരെ ', വൈറലായി മിയയുടെ ചിത്രങ്ങൾ