Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷകർ ജന്തർമന്ദറിൽ; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ.. നിയമം കർഷകരുടെ നൻമയ്ക്കെന്ന് ആവർത്തിച്ച് കേന്ദ്രം

ദില്ലി; കനത്ത സുരക്ഷയ്ക്കിടെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്താൻ ജന്തർ മന്ദറിലെത്തി കർഷകർ. പോലീസ് അകമ്പടിയോടെ ബസുകളിലായാണ് കർഷകർ സിംഗു അതിർത്തിയിൽ നിന്നും ജന്തർമന്ദറിലെത്തിയത്. രാവിലെ 11 മണിയോടെയാണ് 200 ഓളം വരുന്ന കർഷകർ വിവിധ ബസുകളിലായി മാർച്ചിനെത്തിയത്.

Farmer protest

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ എല്ലാ ദിവസവും 200 വീതം കർഷകർ പാർലമെന്റിലേക്കു പ്രകടനം നടത്താനാണ് തിരുമാനം. ജന്തർ മന്ദറിൽ നിന്നും കാൽനടയായി പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് കർഷകർ ഒരുങ്ങുന്നത്. എന്നാൽ ഇതിന് പോലീസ് അനുമതി നൽകിയിട്ടില്ല. അതേസമയം പ്രതിഷേധത്തിൻറെ പശ്ചാത്തലത്തിൽ പ്രദേശത്ത് ദില്ലി പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘർഷം കണക്കിലെടുത്താണ് നടപടി. എന്നാൽ അടച്ച റോഡുകൾ പ്രദേശവാസികൾക്ക് പോകുന്നതിനായി തുറന്ന് നൽകണമെന്നും റിപബ്ലിക്ക് ദിനത്തിന് സമാനമായ രീതിയിലുള്ള സംഘർഷങ്ങൾ ഉണഅടാകില്ലെന്നും ഭാരതീയ കിസാൻ നേതാവ് രാകേഷ് തികായത്ത് പ്രതികരിച്ചു.

അതിനിടെ പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ അണിനിരന്നു.
അതേസമയം കാർഷിക നിയമങ്ങൾ കർഷകരുടെ നൻമയ്ക്കാണെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. നിയമങ്ങൾ സംബന്ധിച്ച് കർഷകരുമായി നിരവധി തവണ തങ്ങൾ ചർച്ച നടത്തിയിട്ടുണ്ട്. തുടർന്നും ചർച്ചയ്ക്ക് തയ്യാറാണ്. ഈ നിയമങ്ങൾ കർഷകർക്ക് ഗുണകരമാണ്. 11 തവണ കർഷകരുമായി കേന്ദ്രം ചർച്ചയ്ക്ക് തയ്യാറായി. ഇനി അവരാണ് ഇക്കാര്യത്തിൽ തിരുമാനം കൈക്കൊള്ളേണ്ടതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു.

ബുധനാഴ്ചയാണ് ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ ദില്ലി പോലീസ് കർഷകർക്ക് അനുമതി നൽകിയത്.ഇവിട െപ്രത്യേകം ബാരിക്കേഡുകൾ സ്ഥാപിച്ച് തയ്യാറാക്കിയ സ്ഥലത്താണ് പ്രതിഷേധത്തിന് അനുമതി അതേസമയം പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിട്ടിട്ടില്ല. പാർലമെന്റിലെ വർഷകാല സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കാൻ കർഷകർ തിരുമാനിച്ചത്. എന്നാൽ ഇതിന് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

Recommended Video

cmsvideo
    Priyadarshan praises Narendra modi's simplicity | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+