കർഷക സമരം: കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് 1 കോടി രൂപ ധനസഹായം, സഹോദരിക്ക് ജോലിയും
അമൃത്സർ: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്‌കരൻ സിംഗിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഖനൗരി അതിർത്തിയില്‍ സമരം ചെയ്യുന്നതിനിടെ ഹരിയാന പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയിലായിരുന്നു ശുഭ്‌കരൻ സിംഗ് കൊല്ലപ്പെട്ടത്. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
"ഖനൗരി അതിർത്തിയിലെ കർഷക സമരത്തിനിടെ വീരമൃത്യു വരിച്ച ശുഭ്‌കരൻ സിങ്ങിൻ്റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സർക്കാർ ജോലിയും നൽകും. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. "എക്‌സിൽ ഭഗവന്ത് മാൻ കുറിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരിയില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ബതിന്ഡ സ്വദേശിയായ ശുഭ്‌കരൻ സിങ് (21) കൊല്ലപ്പെടുകയും 12 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച കർഷകർ ബാരിക്കേഡുകൾക്ക് അടുത്തേക്ക് പോകാന്‍ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

ഫെബ്രുവരി 13 ന് സമരം ആരംഭിച്ച അന്ന് മുതല്‍ തന്നെ ശുഭ്‌കരൻ സിങ് ഖനൗരി അതിർത്തിയിലെ സമരമുഖത്തുണ്ട്. യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും ബി ജെ പി നേതാക്കളുടെ വീടുകളിലേക്ക് കർഷകർ മാർച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
അതേസമയം, കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി എം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍ പ്രധാനമന്ത്രിക്ക് കത്ത് നൽകി. രാജ്യത്തെ കർഷകർ തങ്ങളുടെ ഉപജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്, അവരുടെ ആവശ്യങ്ങൾ കേൾക്കാൻ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുകയാണ്. വിളവുകൾക്ക് ആദായകരമായ വില ഉറപ്പാക്കാൻ കേന്ദ്രസർക്കാർ തയ്യാറല്ല. ഇത് നമ്മുടെ അന്നദാതാക്കളെ കടക്കെണിയിലേക്ക് തള്ളിവിടുന്നു. ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ടുകൾ പ്രകാരം 2014 മുതൽ 2022 വരെ, ഒരു ലക്ഷത്തിലധികം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനും കോർപ്പറേറ്റ് വൽക്കരണത്തിനെതിരെയും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുകയാണ് കർഷകർ. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണം ലഭിക്കണമെങ്കിൽ , കർഷകർക്ക് അവരുടെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിളകളുടെ ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനമെങ്കിലും കൂടുതലായി മിനിമം താങ്ങുവില നിശ്ചയിക്കണം. സമരത്തെത്തുടർന്ന് പിൻവലിച്ച രാജ്യത്തെ മൂന്ന് കാർഷിക കരിനിയമങ്ങൾക്കെതിരെയുള്ള ധീരസമരത്തിൽ നൂറുകണക്കിന് കർഷകരാണ് രക്തസാക്ഷികളായത്. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
എന്നാൽ കർഷകരുടെ ഈ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം, ഹരിയാന പോലീസും കേന്ദ്രസേനയും ചേർന്ന് ശംഭു, ഖനൗരി അതിർത്തികളിൽ (പഞ്ചാബ്-ഹരിയാന അതിർത്തികൾ) കർഷകർക്ക് നേരെ അഭൂതപൂർവവും പ്രകോപനരഹിതവുമായ ബലപ്രയോഗവും അടിച്ചമർത്തലും അഴിച്ചുവിടുകയാണ്. ഇത് നിർഭാഗ്യകരവും അപലപനീയവുമാണ്.
പ്രതിഷേധത്തിനിടെ പഞ്ചാബിലെ ഖനൗരി അതിർത്തിയിൽ കഴിഞ്ഞ ദിവസം പോലീസിന്റെ ആക്രമണത്തിൽ മരിച്ച യുവ കർഷകൻ ശുഭ്‌കരൻ സിംഗിന്റെ ദാരുണ മരണം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയിട്ടും കേന്ദ്രസർക്കാർ അനങ്ങിയിട്ടില്ല. കർഷകർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രം സത്വര നടപടി സ്വീകരിക്കണമെന്നും വി ശിവദാസന്‍ ആവശ്യപ്പെട്ടു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications