കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗജേന്ദ്ര സിങ് രക്തസാക്ഷി; കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്മി പാര്‍ട്ടി നയിച്ച റാലിക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാന്‍ ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ആം ആദ്മിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് കൂടുതല്‍ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രാജസ്ഥാനിലെ കര്‍ഷകനായ ഗജേന്ദ്ര സിങ്ങിന്റെ കുടുംബത്തിന് ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയ്ക്ക് പുറമെയാണ് ജോലി വാഗ്ദാനം. കര്‍ഷന്റെ മരണത്തെ രക്തസാക്ഷിത്വമായി കണക്കാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആം ആദ്മിയാണ് തങ്ങളുടെ കുടുംബനാഥനെ നഷ്ടപ്പെടുത്തിയതെന്ന് കര്‍ഷകന്റെ കുടുംബം ആരോപിച്ചിരുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ക്ഷണിച്ചതുമൂലമാണ് കര്‍ഷകന്‍ റാലിക്കെത്തിയതെന്നാണ് കുടുംബത്തിന്റെ വാദം.

arvind-kejriwal

ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിങ്ങിന്റെ സഹോദരനുമായി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജി രിവാള്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് കര്‍ഷക കുടുംബത്തിന് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചത്.

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കാനായി ഗജേന്ദ്ര സിങ്ങിന്റെ പേരില്‍ പദ്ധതി രൂപീകരിക്കാനും സര്‍ക്കാരിന് പരിപാടിയുണ്ട്. ഗജേന്ദ്രയുടെ മരണം കോണ്‍ഗ്രസ് ബിജെപി രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാതിരിക്കാനാണ് കര്‍ഷകന്റെ കുടുംബത്തിന് പരിപൂര്‍ണ പിന്തുണയുമായി ആപ് സര്‍ക്കാര്‍ നിലപാടെടുത്തത്.

English summary
Farmer's suicide: Delhi govt offer Gajendra Singh's family govt job.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X