അമിത് ഷായുമായുള്ള ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം, പിന്നോട്ടില്ലെന്ന് കര്‍ഷകരും
ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കര്‍ഷക നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയം. കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ കര്‍ഷക നേതാക്കള്‍ പിന്മാറി.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തില്‍ ഭേദഗതി വരുത്താമെന്ന് മാത്രമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ നിലപാടില്‍ കര്‍ഷക നേതാക്കള്‍ വിയോജിപ്പ് രേഖപ്പെടുത്തി. നിയമം പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കര്‍ഷകര്‍ സമരം പിന്‍വലിക്കില്ലെന്ന നിലപാട് സ്വീകരിച്ചത്. 13 നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഒരിക്കലും എതിരല്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനില്‍ക്കുകയായിരുന്നു.
അതേസമയം, ചില മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി. ഈ ഭേദഗതികള്‍ എന്താണെന്ന് കര്‍ഷകര്‍ക്ക് എഴുതി നല്‍കാമെന്ന് അമിത് ഷാ അറിയിച്ചത്. അഞ്ച് ഉറപ്പുകള്‍ എഴുതിനല്കാം, അതില്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ അഥവാ മണ്ടികള്‍ ഇല്ലാതാകില്ല, താങ്ങുവില ഇല്ലാതാകില്ല എന്നീ ഉറപ്പുകളെല്ലാം സര്‍ക്കാര്‍ ഉന്നത തലത്തില്‍ നിന്ന് എഴുതി നല്‍കാമെന്നാണ് അമിത് ഷാ അറിയിച്ചത്.
എന്നാല്‍ ഈ ഉറപ്പുകളെല്ലാം ഇതിന്റെ മുമ്പുള്ള യോഗങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ നിയമങ്ങള്‍ പിന്‍വലിക്കുമോ ഇല്ലയോ എന്നുള്ള കാര്യമാണ് പ്രധാനമായും അറിയേണ്ടതെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അമിത് ഷായെ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും സര്‍ക്കാരിന് നല്‍കാനായില്ല. ഈ സാഹചര്യത്തില്‍ നാളെ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്തിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് കര്‍ഷക സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications